Top

തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ആശുപത്രിയിൽ മരിച്ചു

തിരുവല്ലത്ത് സ്വദേശികളായ ദമ്പതികളെ ആക്രമിക്കുകയും പണം വാങ്ങുകയും ചെയ്തു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ സുരേഷ് കുമാറിനെയടക്കം അഞ്ചു പേരെ കസ്റ്റഡിയിലെടുത്തത്.

28 Feb 2022 8:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ആശുപത്രിയിൽ മരിച്ചു
X

തിരുവനന്തപുരത്ത് ദമ്പതികളെ ആക്രമിച്ച കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത അഞ്ച് പേരിൽ ഒരു യുവാവ് ആശുപത്രിയിൽവെച്ച് മരിച്ചു. അഞ്ചു പേരിൽ സുരേഷ് കുമാർ(40) എന്ന ആളാണ് മരിച്ചത്. ഇന്ന് പത്തരയോടെയായിരുന്നു മരണമെന്നാണ് വിവരം.

കസ്റ്റഡിയിലെടുത്ത പ്രതികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കസ്റ്റഡിയിൽ പ്രതികളെ മർദ്ദിച്ചിട്ടില്ല. ഇന്ന് പത്തുമണിയോടു കൂടി സുരേഷ് കുമാറിന് നെഞ്ചു വേദന അനുഭവപ്പെടുന്നതായി പറഞ്ഞു. പിന്നീട് ഇയാളെ സർക്കാർ ആശുപത്രിയിലേക്കും അവിടുന്ന് അനന്തപുരി ആശുപത്രിയിലേക്കും മാറ്റി. എന്നാൽ ജീവൻ രക്ഷിക്കാനായില്ല എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ സുരേഷ് കുമാറിന്റെ കുടുംബം ഇത് അം​ഗീകരിക്കാൻ തയ്യാറായിട്ടില്ല. സുരേഷ് കുമാറിന് കസ്റ്റഡിയിൽവെച്ച് മർദ്ദനമേറ്റുവെന്നാണ് ബന്ധുക്കൾ ആരോപിച്ചു.

തിരുവല്ലത്ത് സ്വദേശികളായ ദമ്പതികളെ ആക്രമിക്കുകയും പണം വാങ്ങുകയും ചെയ്തു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ സുരേഷ് കുമാറിനെയടക്കം അഞ്ചു പേരെ കസ്റ്റഡിയിലെടുത്തത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

STORY HIGHLIGHTS: One youth who was Taken into Police Custody in Thiruvananthapuram Died at Hospital

Next Story