Top

സമാന്തര ആര്‍ടി ഓഫീസായി ഒറ്റമുറിക്കട; ഉദ്യോഗസ്ഥരുടെ ഒപ്പോടുകൂടിയ രേഖകളും പണവും പിടിച്ചെടുത്ത് വിജിലൻസ്

ഉദ്യോഗസ്ഥര്‍ ഇടനിലക്കാരെ ഉപയോഗിച്ച് കൈക്കൂലിവാങ്ങുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന

16 Sep 2022 11:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സമാന്തര ആര്‍ടി ഓഫീസായി ഒറ്റമുറിക്കട; ഉദ്യോഗസ്ഥരുടെ ഒപ്പോടുകൂടിയ രേഖകളും പണവും പിടിച്ചെടുത്ത് വിജിലൻസ്
X

കോഴിക്കോട്: സമാന്തര ആര്‍ടി ഓഫീസായി ചേവായൂരിലെ ഒറ്റമുറിക്കട. കോഴിക്കോട് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപത്തെ കടയില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ആര്‍ടി ഓഫിസിലെ ഉദ്യോഗസ്ഥരുടെ ഒപ്പോടുകൂടിയ രേഖകളും ഒരു ലക്ഷത്തി അന്‍പതിനായിരം രൂപയും പിടിച്ചെടുത്തു. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ് ശ്രീജിത്തിന്റെ നിര്‍ദേശപ്രകാരം വിജിലന്‍സ് സ്‌പെഷല്‍ സെല്‍ എസ്പി പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.

ഉദ്യോഗസ്ഥര്‍ ഇടനിലക്കാരെ ഉപയോഗിച്ച് കൈക്കൂലിവാങ്ങുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരിശോധനയില്‍ ഉദ്യോഗസ്ഥരുടെ ഏജന്റായും സമാന്തര ആര്‍ടി ഓഫിസായി ഈ കട പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തും.

STORY HIGHLIGHTS: One-room shop as parallel RT office; Vigilance seized documents and money with signatures of officials

Next Story