അട്ടപ്പാടിയില്‍ 150 കിലോ മാനിറച്ചിയുമായി യുവാവ് പിടിയില്‍
പരിശോധനയിലാണ് അഞ്ചംഗ സംഘത്തെ കണ്ടെത്തിയത്.
19 March 2023 12:44 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാലക്കാട്: അട്ടപ്പാടി വയലൂരില്‍ 150 കിലോ മാനിറച്ചിയുമായി ഒരാളെ വനംവകുപ്പ് പിടികൂടി. കള്ളമല സ്വദേശി റെജിയെയാണ് പിടികൂടിയത്. കൂടെയുണ്ടായിരുന്ന നാല് പേര്‍ ഓടി രക്ഷപ്പെട്ടു. വനംവകുപ്പ് പട്രോളിംഗ് നടത്തുന്നതിനിടെ കാട്ടില്‍ നിന്ന് വെടിയൊച്ച കേള്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അഞ്ചംഗ സംഘത്തെ കണ്ടെത്തിയത്.
Next Story