Top

മതവിദ്വേഷ പ്രസം​ഗം; പി സി ജോർജിനെതിരെ വീണ്ടും കേസ്

10 May 2022 6:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മതവിദ്വേഷ പ്രസം​ഗം; പി സി ജോർജിനെതിരെ വീണ്ടും കേസ്
X

എറണാകുളം: മതവിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ മുന്‍ പൂഞ്ഞാര്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പിസി ജോര്‍ജിനെതിരെ വീണ്ടും കേസ്. പാലാരിവട്ടം പൊലീസാണ് സ്വമേധയാ കേസെടുത്തത്. 135 A, 295 വകുപ്പുകള്‍ പ്രകാരമാണ് കേസ്. കഴിഞ്ഞ ദിവസം വെണ്ണലയില്‍ വെച്ച് നടത്തിയ പ്രസംഗത്തില്‍ പിസി ജോര്‍ജ് വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് കേസ്. മതവിദ്വേഷ പ്രചരണം നടത്തി, സമൂഹത്തില്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലും പ്രസംഗിച്ചു എന്നിവയാണ് പൊലീസ് ആരോപണം.

പിസി ജോർജ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചെന്ന് കാട്ടി ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിച്ചിരിക്കുകയാണ് പൊലീസ്. ഇതിനിടെയാണ് പുതിയ കേസ്. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ പിസി ജോര്‍ജിന് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. വിദ്വേഷ പ്രസംഗം പാടില്ല, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നീ വ്യവസ്ഥകളോടെയാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ തന്റെ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നെന്നാണ് മാധ്യമങ്ങളോട് പിസി ജോര്‍ജ് പറഞ്ഞത്.

എന്തെല്ലാം പറഞ്ഞോ അതില്‍ ഉറച്ച് നില്‍ക്കുന്നു, തെറ്റ് പറ്റി എന്ന് തോന്നു കാര്യങ്ങള്‍ മുന്‍പും പിന്‍വലിച്ചിട്ടുണ്ട്. ഇന്ത്യയെ സ്‌നേഹിക്കാത്തവരുടെ വോട്ട് വേണ്ടെന്ന് പറഞ്ഞ താന്‍ എങ്ങനെ തീവ്രവാദിയാവും എന്ന ചോദ്യവും പിസി ജോര്‍ജ് ഉന്നയിച്ചു. അഭിമന്യു വധക്കേസിന്റെ പശ്ചാത്തലത്തിലായിരുന്നു മുസ്ലീം തീവ്രവാദികളുടെ പിന്തുണ വേണ്ടന്ന് താന്‍ പറഞ്ഞത്. മുസ്ലീം വിഭാഗത്തിലെ ഒരു വിഭാഗം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ തള്ളിപ്പറയുക തന്നെ ചെയ്യും. ഇന്ത്യാ രാജ്യത്തെ സ്‌നേഹിക്കാത്ത ആരുടേയും വോട്ടുകള്‍ വേണ്ടെന്നും പിസി ജോർജ് കൂട്ടിച്ചേര്‍ത്തു.

Story highlight: one more police case against pc George in hate speech controversy

Next Story