Top

ശ്രീനിവാസൻ വധക്കേസ്; ഒരു പിഎഫ്ഐ നേതാവ് കൂടി അറസ്റ്റിൽ

14 Dec 2022 12:43 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ശ്രീനിവാസൻ വധക്കേസ്; ഒരു പിഎഫ്ഐ നേതാവ് കൂടി അറസ്റ്റിൽ
X

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ വധക്കേസിൽ നിരോധിത സംഘടനയായ പിഎഫ്ഐ നേതാവായ ഒരു പ്രതി കൂടി അറസ്റ്റിൽ. പതിനെട്ടാം പ്രതി മുഹമ്മദ് ഷഫീഖിനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ നേരിട്ട് പങ്കെടുത്തയാളാണ് അറസ്റ്റിലായ ഷഫീഖ് എന്ന് പൊലീസ് പറഞ്ഞു. നിരോധിത സംഘടനയായ പിഎഫ്ഐയുടെ പാലക്കാട്ടെ പ്രാദേശിക നേതാവാണ് നൂറണി സ്വദേശിയായ ഷഫീഖ്.

അതേസമയം ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അന്വേഷണ സംഘം രണ്ടാമത്തെ കുറ്റപത്രം സമർപ്പിച്ചു.പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിനെ കൊലപ്പെടുത്തിയതിനു പ്രതികാരമായാണു തൊട്ടടുത്ത ദിവസം ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തിൽ പൊലീസിന്റെ കണ്ടെത്തൽ.

18 പ്രതികൾക്കെതിരായി 1950 പേജുള്ള കുറ്റപത്രത്തിൽ 185 സാക്ഷികളും ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ 270 തൊണ്ടുമുതലുകളും ഉൾപ്പെടുന്നു. കേസിൽ 44 പ്രതികളാണ് ഉള്ളത്. ഇതിൽ 41 പേരെ അറസ്റ്റ് ചെയ്തതായും മൂന്നുപേർ ഗൾഫിലാണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി എം. അനിൽകുമാർ കോടതിയെ അറിയിച്ചു.

STORY HIGHLIGHTS: One more PFI leader arrested in Sreenivasan case

Next Story