ശബരിമലയില്‍ വെടിപ്പുരയ്ക്ക് തീ പിടിച്ച സംഭവം; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു
ഇതോടെ വെടിക്കെട്ട് അപകടത്തില്‍ മരണം രണ്ടായി
16 Jan 2023 6:18 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പത്തനംതിട്ട: ശബരിമലയില്‍ മാളികപ്പുറം വെടിക്കെട്ട് അപകടത്തില്‍ ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു. ചെങ്ങന്നൂര്‍ സ്വദേശി രജീഷ് (35) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം.ഇതോടെ വെടിക്കെട്ട് അപകടത്തില്‍ മരണം രണ്ടായി.
ചെറിയനാട് തോന്നയ്ക്കല്‍ സ്വദേശി ജയകുമാര്‍(47)നേരത്തെ മരിച്ചിരുന്നു. അപകടത്തില്‍ പരുക്കേറ്റ അമല്‍ (28) ചികിത്സയില്‍ തുടരുകയാണ്. കതിന നിറയ്ക്കുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. സമീപത്തുണ്ടായിരുന്ന വെടിമരുന്നുകള്‍ക്ക് കൂടി തീപിടിച്ചത് ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു.
ഗുരുതരമായ പൊള്ളലേറ്റ തൊഴിലാളികളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ശബരിമലയിലെ വെടിവഴിപാട് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
STORY HIGHLIGHTS: One more person who was undergoing treatment died in Malikappuram fireworks accident at Sabarimala