Top

ഒരാൾക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു; സമ്പർക്കത്തിലുളളവർ നിരീക്ഷണത്തിൽ

ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നുവെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.

2 Aug 2022 7:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒരാൾക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു; സമ്പർക്കത്തിലുളളവർ നിരീക്ഷണത്തിൽ
X

മലപ്പുറം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. യുഎഇയിൽ നിന്നെത്തിയ മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ യുവാവിനാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇയാൾ ചികിത്സയിലാണ്. രോ​ഗിയുമായി സമ്പർക്കത്തിലേർപ്പെട്ടവരെ നിരീക്ഷണത്തിലാക്കി. ഇതോടെ സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നുവെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.

യുഎഇയിൽ നിന്നെത്തിയ തൃശൂര്‍ ചാവക്കാട് സ്വദേശിയായ 22കാരന്‍ മങ്കിപോക്സ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. 22ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യുവാവ്, 27നാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. മങ്കിപോക്‌സ് പോസിറ്റീവാണെന്ന് 19ന് ദുബായില്‍ നടത്തിയ പരിശോധന ഫലം 30നാണ് ബന്ധുക്കള്‍ ആശുപത്രിയെ അറിയിച്ചത്. മങ്കിപോക്‌സ് ലക്ഷണങ്ങളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയില്‍ കഴിയവെയാണ് മരണം. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ എന്‍ഐവി പരിശോധനയിലാണ് മരണം മങ്കിപോക്സ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

ആദ്യ മങ്കിപോക്സ് മരണം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് വിശദമായ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ആരും മറച്ചുവെയ്ക്കരുതെന്നും, ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി കഴിഞ്ഞ ദിവസം രോഗമുക്തനായിരുന്നു. നിലവില്‍ രോഗബാധിതരായ ഒരാള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും മറ്റൊരാള്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും ചികിത്സയിലുണ്ട്. 20 പേരാണ് സംസ്ഥാനത്ത് ഹൈറിസ്‌ക് സമ്പര്‍ക്ക പട്ടികയിലുള്ളത്.

STORY HIGHLIGHTS: One More Confirmed Case of Monkeypox in Malappuram

Next Story

Popular Stories