Top

ശ്രീനിവാസന്‍ വധം: ഒരാള്‍ കൂടി പിടിയില്‍

ജില്ലയിലെ നിരോധനാജ്ഞ 28 വരെ നീട്ടിയതായി കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു

24 April 2022 2:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ശ്രീനിവാസന്‍ വധം: ഒരാള്‍ കൂടി പിടിയില്‍
X

പാലക്കാട് ശ്രീനിവാസന്‍ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പിടിയില്‍. കോങ്ങാട് സ്വദേശി ബിലാലിനെയാണ് അന്വേഷണസംഘം പിടികൂടിയത്.

അതേസമയം, ജില്ലയിലെ നിരോധനാജ്ഞം 28 വരെ നീട്ടിയതായി കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. നിരോധനാജ്ഞ നീട്ടണമെന്ന് നേരത്തെ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി. ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റില്‍ പുരുഷന്മാര്‍ക്ക് യാത്ര ചെയ്യുന്നതിനുള്ള വിലക്കും തുടരും.

ശ്രീനിവാസന്‍, സുബൈര്‍ വധക്കേസുകളില്‍ അന്വേഷണം തുടരുകയും പ്രതികളെ ഇനിയും പിടികൂടാനുള്ള സാഹചര്യത്തിലുമാണ് നിരോധനാജ്ഞ നീട്ടിയത്. മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും ക്രമസമാധാന നില തടസപ്പെടാനുമുളള സാധ്യത മുന്നില്‍ കണ്ടാണ് തീരുമാനമെന്ന് ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി വ്യക്തമാക്കി. കേസന്വേഷണവും ക്രമസമാധാന പാലനവും നിരീക്ഷിക്കുന്നതിനായി ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെ പാലക്കാട് ക്യാമ്പ് ചെയ്യുന്നുണ്ട്.

ഐജി അശോക് യാദവിന്റെ നേതൃത്വത്തില്‍ എസ്പി, ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. മൂന്ന് കമ്പനി സായുധ പൊലീസ് സേനയെ കൂടാതെ രാത്രി പട്രോളിങ്ങും പരിശോധനയും സജീവമാണ്. സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നതിനാല്‍ തമിഴ്നാട് പൊലീസിന്റെ സഹായവും ഉറപ്പുവരുത്തിയിട്ടുണ്ട്. 90 പൊലീസുകാരാണ് തമിഴ്‌നാട്ടില്‍നിന്ന് എത്തിയിട്ടുള്ളത്.

Next Story