വയനാട് കടുവ ആക്രമണം; പരുക്കേറ്റ കര്ഷകന് മരിച്ചു
ഇന്ന് രാവിലെയാണ് കൃഷിയിടത്തില്‍ വച്ച് തോമസിനെ കടുവ ആക്രമിച്ചത്.
12 Jan 2023 10:57 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കല്‍പ്പറ്റ: വയനാട് കടുവയുടെ ആക്രമണത്തില്‍ പരുക്കേറ്റ കര്ഷകന് മരിച്ചു. പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് എന്ന സാലുവാണ് മരിച്ചത്. 50 വയസായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിനിടെ ഹൃദയ സ്തംഭനമുണ്ടാവുകയായിരുന്നു.
ഇന്ന് രാവിലെയാണ് കൃഷിയിടത്തില്‍ വച്ച് തോമസിനെ കടുവ ആക്രമിച്ചത്. ആക്രമണത്തില്‍ കൈയ്ക്കും കാലിനും ഗുരുതര പരുക്കേറ്റിരുന്നു.
രാവിലെ പ്രദേശത്തെ വാഴത്തോട്ടത്തിലും പിന്നീട് സമീപത്തെ വയലിലും കടുവയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞിരുന്നു. ഈ പ്രദേശത്ത് ആദ്യമായാണ് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. കടുവയ്ക്ക് വേണ്ടി വനപാലക സംഘത്തിന്റെ നേതൃത്വത്തിലുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. കടുവയെ ഉടനെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അതേസമയം, കടുവയെ പിടികൂടാന്‍ വനംവകുപ്പ് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഉത്തരവിട്ടു. കൂട് വച്ചോ മയക്കുവെടി വച്ചോ പിടികൂടാനാണ് ഉത്തരവ്.
- TAGS:
- Wayanad
- Tiger attack
- Tiger