Top

തൃശൂരിൽ കാ‍ർ ടാക്സിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരുക്ക്

20 July 2022 6:44 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തൃശൂരിൽ കാ‍ർ ടാക്സിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരുക്ക്
X

തൃശൂർ: തൃശൂർ കൊട്ടേക്കാടിൽ മത്സരയോട്ടം നടത്തിയ ആഢംബര കാ‍ർ ടാക്സി കാറുമായി കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായ പരുക്കേറ്റു. ടാക്സി യാത്രക്കാരനായ പാടൂക്കാട് സ്വദേശി രവിശങ്കറാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയുടെ നില ഗുരുതരമാണ്. രാത്രി പത്ത് മണിയോടെയാണ് അപകടം. പരുക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ടാക്സി യാത്രക്കാ‍ർ ഗുരുവായൂർ സന്ദർശനത്തിന് ശേഷം മടങ്ങവെയാണ് അപകടമുണ്ടായത്. പോട്ടൂരിൽ വെച്ച് മഹിന്ദ്ര ഥാറും ബിഎംഡബ്ല്യൂ കാറും തമ്മിലുള്ള മത്സരയോട്ടത്തിനിടെയാണ് ഥാർ ടാക്സിയിലേക്ക് ഇടിച്ച് കയറിയത്.

ഒരു സംഘം യുവാക്കളുടെ മത്സരയോട്ടമാണ് അപകടത്തിന് കാരണമെന്നാണ് ദൃക്സാക്ഷികളായ നാട്ടുകാരുടെ ആരോപണം. അപകടം നടന്ന സ്ഥലത്ത് നിന്നും ബിഎംഡബ്ല്യൂ കാർ നിർത്താതെ പോയി. രണ്ടാമത്തെ കാറിലുണ്ടായിരുന്ന ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കാറിലുണ്ടായിരുന്ന ഷെറിൻ എന്നയാളാണ് നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ളത്. ഇയാൾക്ക് ഒപ്പം കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ അപകടം നടന്നയുടനെ ഓടി രക്ഷപ്പെട്ടു.

STORY HIGHLIGHTS: One died in accident at Thrissur when car hit with taxi

Next Story