തൃശൂരിൽ നിയന്ത്രണം വിട്ട ലോറി ഇടിച്ച് ഒരു മരണം; അപകടം പുലർച്ചെ
30 Nov 2022 5:32 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൃശൂർ: ചെറുതുരുത്തിയിൽ നിയന്ത്രണം വിട്ട ലോറി കടയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു. ചെറുതുരുത്തി പൊലീസ് സ്റ്റേഷന് സമീപമാണ് അപകടം. പള്ളം സ്വദേശി യൂസഫ് ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം.
കടയ്ക്ക് സമീപം നിന്നിരുന്ന യുസഫിനെ ലോറി ഇടിക്കുകയായിരുന്നു. മീൻ കച്ചവടക്കാരൻ ആണ് മരിച്ച യൂസഫ്. മുക്കത്ത് നിന്നും റബ്ബർ പാൽ മിശ്രിതം കയറ്റി കോട്ടയത്തെ കമ്പനിയിലേയ്ക്ക് പോയ ലോറി ആണ് അപകടത്തിൽ പെട്ടത്. ഡ്രെെവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.
STORY HIGHLIGHTS: One dead hit by lorry in Thrissur Cheruthuruthi
- TAGS:
- Thrissur
- lorry
- Cheruthuruthi
Next Story