Top

കാറിന്റെ മുന്‍ സീറ്റിന് രഹസ്യ അറ; പിടിച്ചെടുത്തത് ഒരു കോടി പതിനഞ്ച് ലക്ഷം രൂപ

ആലപ്പുഴ ഹരിപ്പാട് സ്വദേശികളായ ബാസിത്, മഹേഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

16 Jun 2022 7:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാറിന്റെ മുന്‍ സീറ്റിന് രഹസ്യ അറ; പിടിച്ചെടുത്തത് ഒരു കോടി പതിനഞ്ച് ലക്ഷം രൂപ
X

മലപ്പുറത്ത് വന്‍ കുഴല്‍പ്പണ വേട്ട. മേലാറ്റൂരില്‍ നിന്നാണ് കാറില്‍ കടത്തുകയായിരുന്ന ഒരു കോടി പതിനഞ്ച് ലക്ഷം രൂപ പോലീസ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കാഞ്ഞിരമ്പാറയില്‍ നടത്തിയ വാഹന പരിശോധനയിലാണ് പണം കണ്ടെടുത്തത്.

ആലപ്പുഴ ഹരിപ്പാട് സ്വദേശികളായ ബാസിത്, മഹേഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാറിന്റെ മുന്‍ സീറ്റിന് താഴെ രഹസ്യ അറ ഉണ്ടാക്കി ലോക്കര്‍ നിര്‍മിച്ച് അതിന് ഉള്ളില്‍ ആയിരുന്നു പണം.

Next Story

Popular Stories