Top

ഓണക്കിറ്റ് വിതരണം ആഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ 7 വരെ; ഉദ്ഘടനം 22ന് മുഖ്യമന്ത്രി നിര്‍വഹിക്കും

19 Aug 2022 10:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഓണക്കിറ്റ് വിതരണം ആഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ 7 വരെ; ഉദ്ഘടനം 22ന് മുഖ്യമന്ത്രി നിര്‍വഹിക്കും
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷത്തെ ഓണക്കിറ്റ് വിതരണം ആഗസ്റ്റ് 23ന് ആരംഭിക്കും. 22ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാതല വിതരണോദ്ഘാടനം അന്നേ ദിവസം തന്നെ ജില്ലാ കേന്ദ്രങ്ങളില്‍ വെച്ച് ബന്ധപ്പെട്ട ജനപ്രതിനിധികളും നിര്‍വഹിക്കും.

ആഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ 7 വരെയാകും വിതരണം നടക്കുക. 23,24 തിയതികളില്‍ എഎഐ (മഞ്ഞ) കാര്‍ഡുടമകള്‍ക്കും, ആഗസ്റ്റ് 25,26,27 തിയതികളില്‍ പിഎച്ച്എച്ച് (പിങ്ക്) കാര്‍ഡുടമകള്‍ക്കും ഓണക്കിറ്റ് വിതരണം ചെയ്യും. ആഗസ്റ്റ് 29,30,31 തിയതികളില്‍ എന്‍പിഎസ് (നീല) കര്‍ഡുടമകള്‍ക്കും, സെപ്റ്റംബര്‍ 1,2,3 തിയതികളില്‍ എന്‍പിഎന്‍എസ് (വെള്ള) കാര്‍ഡുടമകള്‍ക്കും ഭക്ഷ്യക്കിറ്റ് ലഭിക്കും.

സെപ്റ്റംബര്‍ 4,5,6,7 തിയതികളില്‍ നിശ്ചയിക്കപ്പെട്ട ദിവസങ്ങളില്‍ വാങ്ങാന്‍ കഴിയാത്ത എല്ലാ കാര്‍ഡുടമകള്‍ക്കും കിറ്റ് വാങ്ങാം. സെപ്റ്റംബര്‍ 4 ഞായറാഴ്ച റേഷന്‍ കടകള്‍ക്ക് പ്രവര്‍ത്തി ദിനമായിരിക്കും. സെപ്റ്റംബര്‍ 7ന് ശേഷം ഓണക്കിറ്റ് വിതരണം ഉണ്ടായിരിക്കുന്നതല്ല.

എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ലഭിക്കുന്ന ഭക്ഷ്യക്കിറ്റില്‍ തുണി സഞ്ചി അടക്കം 14 സാധനങ്ങളാണ് ഉണ്ടാകുക. എല്ലാ കാര്‍ഡുടമകളും അവരവരുടെ റേഷന്‍ കടകളില്‍ നിന്നു തന്നെ കിറ്റുകള്‍ വാങ്ങണമെന്ന് അധികൃതര്‍ അറിയിച്ചു.

Story Highlights: Onam Kits Distribution Will Start On August 23

Next Story