Top

ഓണ പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു

ഓണം അവധിക്ക് ശേഷം സെപ്തംബര്‍ 12ന് സ്‌കൂളുകള്‍ തുറക്കും.

26 July 2022 12:51 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഓണ പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു
X

പാലാ: ഒന്നാംപാദ വാര്‍ഷിക പരീക്ഷ ഓഗസ്റ്റ് 24 മുതല്‍ സെപ്തംബര്‍ രണ്ട് വരെ നടക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഓണം അവധിക്ക് ശേഷം സെപ്തംബര്‍ 12ന് സ്‌കൂളുകള്‍ തുറക്കും.

പാലാ രൂപതാ കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെയും മാതൃഭാഷാ പോഷക സന്നദ്ധ സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സമഗ്ര സാക്ഷര പാലാ പ്രോജക്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

പാഠപുസ്തകത്തില്‍ ചേര്‍ക്കുന്ന മലയാളം അക്ഷരമാല പതിപ്പിന്റെ പ്രകാശനം മന്ത്രി നിര്‍വഹിച്ചു. അക്ഷരമാല ഉള്‍ക്കൊള്ളുന്ന പാഠപുസ്തകങ്ങളുടെ അച്ചടി പുരോഗമിക്കുകയാണ്. മാതൃഭാഷാ സംരക്ഷണത്തിന് വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കി വരുന്നുണ്ട്. മാതൃഭാഷാ പരിപോഷണത്തിന് കൂടുതല്‍ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.

ചടങ്ങില്‍ പാലാരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷന്‍ ആയിരുന്നു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യപ്രഭാഷണം നടത്തി. റവ. ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, റവ. ഡോ. തോമസ് മൂലയില്‍, മാണി സി. കാപ്പന്‍ എം.എല്‍.എ, ആന്റോ ജോസ് പടിഞ്ഞാറെക്കര, ഡോ.ടി.സി. തങ്കച്ചന്‍, റവ. ഡോ. സി. ബീനാമ്മ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story