Top

ഓണം സ്‌പെഷ്യല്‍ ഡ്രൈവ്; എക്‌സൈസ് രജിസ്റ്റര്‍ ചെയ്തത് 11,668 കേസുകള്‍

ഓണം ഡ്രൈവിന്റെ തുടര്‍ച്ചയായി നവംബര്‍ ഒന്നുവരെ നീളുന്ന മയക്കുമരുന്നിനെതിരെയുള്ള സ്‌പെഷ്യല്‍ ഡ്രൈവും എക്‌സൈസ് ആരംഭിച്ചു കഴിഞ്ഞു

21 Sep 2022 3:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഓണം സ്‌പെഷ്യല്‍ ഡ്രൈവ്; എക്‌സൈസ് രജിസ്റ്റര്‍ ചെയ്തത് 11,668 കേസുകള്‍
X

തിരുവനന്തപുരം: ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി സംസ്ഥാനത്ത് എക്‌സൈസ് രജിസ്റ്റര്‍ ചെയ്തത് 11,668 കേസുകള്‍. ഇതില്‍ 802 മയക്കുമരുന്ന് കേസുകളും 2425 അബ്കാരി കേസുകളും പുകയിലയുമായി ബന്ധപ്പെട്ട 8441 കേസുകളുമാണുള്ളത്. അബ്കാരി കേസുകളില്‍ 1988 പേരും മയക്കുമരുന്ന് കേസുകളില്‍ 824 പേരും അറസ്റ്റിലായി. ആഗസ്റ്റ് 5 മുതല്‍ സെപ്റ്റംബര്‍ 12 വരെയായിരുന്നു ഓണം സ്‌പെഷ്യല്‍ ഡ്രൈവ്.

ഓണം ഡ്രൈവിന്റെ തുടര്‍ച്ചയായി നവംബര്‍ ഒന്നുവരെ നീളുന്ന മയക്കുമരുന്നിനെതിരെയുള്ള സ്‌പെഷ്യല്‍ ഡ്രൈവും എക്‌സൈസ് ആരംഭിച്ചു കഴിഞ്ഞു. ഓണം ഡ്രൈവിന്റെ ഭാഗമായി 16,306 റെയ്ഡുകളാണ് എക്‌സൈസ് നടത്തിയത്. 1,46,773 വാഹനങ്ങളും പരിശോധിച്ചു. ലഹരി വസ്തുക്കള്‍ കടത്തുകയായിരുന്ന 107 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. 525.3 കിലോ കഞ്ചാവ്, 397 കഞ്ചാവ് ചെടികള്‍, 10.5 കിലോ ഹാഷിഷ് ഓയില്‍, 796 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 113 ഗ്രാം ഹെറോയിന്‍, 606.9ഗ്രാം എംഡിഎംഎ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. 1569.6 കിലോ അനധികൃത പുകയില ഉല്‍പ്പന്നങ്ങളും പിടിച്ചു. പുകയില കേസുകളില്‍ 16.69 ലക്ഷം രൂപയാണ് ഫൈന്‍ ആയി ഈടാക്കിയത്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് അനധികൃതമായി കടത്തുകയായിരുന്ന 1440 ലിറ്റര്‍ മദ്യവും അനധികൃതമായി കടത്തിയ 6832 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവും 1020 ലിറ്റര്‍ കള്ളും പിടിച്ചെടുത്തിട്ടുണ്ട്.. 491 ലിറ്റര്‍ സ്പിരിറ്റും ഡ്രൈവിന്റെ ഭാഗമായി പിടിച്ചിട്ടുണ്ട്. 49,929 ലിറ്റര്‍ വാഷ് പിടികൂടി നശിപ്പിച്ചു.

Story Highlights: Onam Drive Excise register More than 10000 case

Next Story