Top

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍; ചോറൂണ്‍ നിര്‍ത്തി; ഭക്ഷണം പാര്‍സല്‍

വിവാഹചടങ്ങുകള്‍ കൊവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താനാണ് ദേവസ്വം ബോര്‍ഡ് തീരുമാനം

18 Jan 2022 1:29 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍; ചോറൂണ്‍ നിര്‍ത്തി; ഭക്ഷണം പാര്‍സല്‍
X

ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ബുധനാഴ്ച്ച മുതല്‍ വെര്‍ച്ച്വല്‍ ക്യൂവഴി മാത്രമായിരിക്കും ദര്‍ശനത്തിന് അനുമതി. അതായത് നിലവിലുള്ള 10000 ഭക്തര്‍ക്ക് പകരം ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന 3000 പേര്‍ക്ക് മാത്രമായിരിക്കും ക്ഷേത്ര ദര്‍ശനത്തിന് അനുമതിയുണ്ടാവുക.

ഒപ്പം പ്രസാദ ഊട്ടിന് പകരം 500 പേര്‍ക്ക് പ്രഭാത ഭക്ഷണവും 1000 പേര്‍ക്ക് ഉച്ചഭക്ഷണവും പാഴ്‌സലായി നല്‍കും. ഒപ്പം ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ ക്ഷേത്രത്തില്‍ ചോറൂണ്‍ നിര്‍ത്തിവെച്ചു. നിലവില്‍ ചോറൂണ്‍ രസീത് ആക്കിയവര്‍ക്ക് പ്രസാദകിറ്റ് നല്‍കും.

വിവാഹചടങ്ങുകള്‍ കൊവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താനാണ് ദേവസ്വം ബോര്‍ഡ് തീരുമാനം. വരന്റേയും വധുവിന്റേയും ബന്ധുക്കളടക്കം 10 പേര്‍ക്ക് മാത്രമാകും ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി. രണ്ട് ഫോട്ടോഗ്രാഫര്‍മാര്‍ക്കും വിവാഹ ചടങ്ങിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുമതി ലഭിക്കും.

Next Story

Popular Stories