Top

23 പേര്‍ക്ക് കൂടി ഒമിക്രോണ്‍; നാല് പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന്

ഇതോടെ സംസ്ഥാനത്ത് ആകെ 328 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്

8 Jan 2022 2:31 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

23 പേര്‍ക്ക് കൂടി ഒമിക്രോണ്‍; നാല് പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന്
X

സംസ്ഥാനത്ത് ഇന്ന് 23 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. 16 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും നാല് പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. തമിഴ്‌നാട്ടില്‍ നിന്നും വന്ന രണ്ട് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോണ്‍ കേസുകള്‍ 328 ആയി. ഇതില്‍ 225 പേരും ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവരാണ്.

അതിനിടെ സംസ്ഥാനത്ത് കരുതല്‍ ഡോസ് വാക്‌സിനേഷന്‍ തിങ്കളാഴ്ച ആരംഭിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവരാണ് കരുതല്‍ ഡോസിന് അര്‍ഹര്‍. രണ്ടാം ഡോസ് എടുത്ത് ഒന്‍പത് മാസം പൂര്‍ത്തിയായവര്‍ക്കേ കരുതല്‍ ഡോസ് എടുക്കാന്‍ സാധിക്കു. ഇതിനുള്ള ബുക്കിംഗ് നാളെ ആരംഭിക്കും. ഒമി ക്രോണ്‍ സാഹചര്യത്തില്‍ എല്ലാവരും കരുതല്‍ ഡോസ് സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി ആഭ്യര്‍ത്ഥിച്ചു

Next Story