Top

ക്യാപ്റ്റന്‍ വേറെ ഐറ്റമെന്ന് ഒമര്‍ ലുലു; അതുകൊണ്ടാണോ റോഡില്‍ ഇറങ്ങാന്‍ ആയിരം പൊലീസെന്ന് കുന്നപ്പിള്ളില്‍

ഫേസ്ബുക്കിലൂടെയാണ് ഒമർ ലുലു തന്റെ പ്രതികരണം അറിയിച്ചത്.

11 Jun 2022 10:04 AM GMT
ഫിൽമി റിപ്പോർട്ടർ

ക്യാപ്റ്റന്‍ വേറെ ഐറ്റമെന്ന് ഒമര്‍ ലുലു; അതുകൊണ്ടാണോ റോഡില്‍ ഇറങ്ങാന്‍ ആയിരം പൊലീസെന്ന് കുന്നപ്പിള്ളില്‍
X

മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണ അറിയിച്ച് സംവിധായകൻ ഒമർ ലുലു. സ്വപ്ന സുരേഷിന്റെ സംഭാഷണം പുറത്തു വന്നതിന്റെ പശ്ചാത്തലത്തിൽ ഫേസ്ബുക്കിലൂടെയാണ് ഒമർ ലുലു തന്റെ പ്രതികരണം അറിയിച്ചത്. 'മക്കളെ ഇത് ഐറ്റം വേറെയാ വെറുതെ സമയം കളയണ്ട ജാവോ', ഒമർ ലുലു കുറിച്ചു.

ഒമർ ലുലുവിന്റെ പോസ്റ്റിന് താഴെ എൽദോസ് കുന്നപ്പിള്ളില്‍ എംഎൽഎ കമന്റ് പങ്കുവെച്ചിട്ടുണ്ട്. 'ഐറ്റം വേറെ ആയതുകൊണ്ടാണല്ലോ ആയിരം പോലീസുകാരുടെ അകമ്പടിയോടെ റോഡിൽ ഇറങ്ങുന്നത്', എന്നാണ് എൽദോസ് കുന്നപ്പിള്ളിലിന്റെ കമന്റ്.


'വിരട്ടാനൊക്കെ നോക്കി, അതൊക്കെ വേറെ വെച്ചാല്‍ മതി'; ഏത് കൊലകൊമ്പന്‍ അണിനിരന്നാലും ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

കോട്ടയം: പി സി ജോര്‍ജിനെതിരെ പരോക്ഷ വിമര്‍ശവുമായി മുഖ്യമന്ത്രി. കേരളത്തില്‍ ലൈസന്‍സ് ഇല്ലാത്ത നാക്കുകൊണ്ട് എന്തും പറയാമെന്ന നിലപാട് എടുത്താല്‍ എന്തായിരിക്കും ഫലമെന്ന് കണ്ടു. വിരട്ടാനൊക്കെ നോക്കി. അതൊക്കെ വേറെ വെച്ചാല്‍ മതി. അതൊന്നും ഇങ്ങോട്ട് ചെലവാവില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

മറ്റ് ഭാഗങ്ങളില്‍ എന്തും പറയാമെന്ന അവസ്ഥ ഒരു കൂട്ടര്‍ ഉണ്ടാക്കി വെച്ചിരിക്കുന്നു. അതാണ് ഇപ്പോള്‍ നമ്മുടെ രാജ്യമാകെ അപമാനിതമാകുന്ന പ്രത്യേക സംഭവത്തിലേക്ക് എത്തിച്ചത്. ലോകമാകെ കടുത്ത രീതിയില്‍ ആക്ഷേപിക്കുന്ന പ്രവാചക നിന്ദ, ആ നിലയിലേക്ക് എത്തിച്ചത് എന്ത് ആക്ഷേപവും വിളിച്ച് പറയാമെന്ന ചിന്തയാണ്. ഭൂരിപക്ഷ വര്‍ഗീയതയുടെ നിലപാടായിരുന്നു അത്. ഭൂരിപക്ഷ വര്‍ഗീയതയുടേതായ ആള്‍ രൂപങ്ങള്‍ എന്തും പറയുന്നതായുള്ള നിലവന്നു. അതാണ് രാജ്യത്തിന്റെ താത്പര്യത്തെ അപകടപ്പെടുത്തുന്ന നിലപാടിലേക്ക്,പ്രവാചക നിന്ദയിലേക്ക് എത്തിയത്. അത്തരം കാര്യങ്ങള്‍ക്ക് നടപടിയില്ലാത്തിനാലാണ് ഈ നില വന്നത്.

അതല്ല നമ്മുടെ നാട്. നമ്മുടെ നാട്ടില്‍ ലൈസന്‍സില്ലാതെ നാക്കുകൊണ്ട് എന്തും പറയാമെന്ന നിലയെടുത്താല്‍ എന്തായിരിക്കും ഫലം എന്ന് ഈ അടുത്ത നാളില്‍ കണ്ടു. വിരട്ടാനൊക്കെ നോക്കി. അതൊക്കെ വേറെ വെച്ചാല്‍ മതി. അതൊന്നും ഇങ്ങോട്ട് ചെലവാവില്ല. ഈ നാടിന് ഒരു സംസ്‌കാരമുണ്ട്. നാട് ആഗ്രഹിക്കുന്ന പൊതുവായ രീതിയുണ്ട്. അത് മാറ്റി വലിയ തോതില്‍ ഭിന്നത വളര്‍ത്തിക്കളയാം അതിന് എനിക്ക് അവകാശമുണ്ട് എന്ന് ആരെങ്കിലും ചിന്തിച്ചാല്‍, അവരുടെ പിന്നില്‍ ഏത് കൊലകൊമ്പന്‍ അണി നിരന്നാലും ശക്തമായ നടപടി തന്നെ എടുത്തുകൊണ്ട് പോകും. ഇതാണ് ജനം ആഗ്രഹിക്കുന്നത്. അത് നാം മറക്കരുത്. നമ്മുടെ നാടിനെ സംരക്ഷിച്ച് പോകാന്‍ നമുക്ക് കഴിയണം.

story highlights: omar lulu supports pinarayi vijayan through facebook post

Next Story