Top

ഏറ്റവും വിലകൂടിയത് സമയത്തിന്; കെ റെയിലിനായി കാത്തിരിക്കുകയാണെന്ന് ഒമർ ലുലു; 'മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങൾ'

സർക്കാരിന്റെ കെ റെയിൽ പദ്ധതിക്കായി താൻ കാത്തിരിക്കുകയാണെന്നും ഒമർ ലുലു

20 March 2022 4:22 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഏറ്റവും വിലകൂടിയത് സമയത്തിന്; കെ റെയിലിനായി കാത്തിരിക്കുകയാണെന്ന് ഒമർ ലുലു; മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങൾ
X

ദേശീയ പാത 66-ൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്ത സംസ്ഥാന സർക്കാർ നടപടിയെ അഭിനന്ദിച്ച് സംവിധായകൻ ഒമർ ലുലു. ദേശീയ പാതയുടെ വികസനത്തിനാവശ്യമായ 1076.64 ഹെക്ടർ ഭൂമിയിൽ 988.09 ഹെക്ടർ ഭൂമിയും ഏറ്റെടുത്തു കഴിഞ്ഞുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് ഒമർ ലുലു അഭിനന്ദനമറിയിച്ച് രംഗത്തെത്തിയത്.

ലോകത്തിലെ ഏറ്റവും വില കൂടിയ സാധനം സമയമാണെന്നായിരുന്നു ഒമർ ഫേസ്ബുക്കിൽ കുറിച്ചത്. സർക്കാരിന്റെ കെ റെയിൽ പദ്ധതിക്കായി താൻ കാത്തിരിക്കുകയാണെന്നും ഒമർ പറഞ്ഞു. പോസ്റ്റിന് കീഴിൽ സർക്കാരിന് അനുകൂലമായും പ്രതികൂലമായും നിരവധി കമന്റുകൾ വന്നിട്ടുണ്ട്. കൂടാതെ കെ റെയിൽ കുറ്റി സംവിധായകന്റെ വീട്ടിലും ഉണ്ടോയെന്നുളള ചോദ്യമാണ് കമന്റ് ബോക്സിലുളളത്. #Pinarayi Vijayan #Eagerly Waiting for travel in K-Rail എന്നീ ഹാഷ് ടാഗുകളോടുകൂടിയാണ് സംവിധായകന്റെ അഭിനന്ദന പോസ്റ്റ്.

Story highlights: Omar Lulu congratulates kerala c m pinarayi vijayan

Next Story