Top

ആലപ്പുഴയില്‍ എണ്‍പതുകാരിയെ വെട്ടിക്കൊന്നു; ബന്ധു കസ്റ്റഡിയില്‍

22 Oct 2022 4:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആലപ്പുഴയില്‍ എണ്‍പതുകാരിയെ വെട്ടിക്കൊന്നു; ബന്ധു കസ്റ്റഡിയില്‍
X

ആലപ്പുഴ: ചെങ്ങന്നൂര്‍ മുളക്കുഴിയില്‍ എണ്‍പതുകാരിയെ ബന്ധു വെട്ടിക്കൊന്നു. മുളക്കുഴ സ്വദേശി മറിയാമ്മ വര്‍ഗീസാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മറിയാമ്മയുടെ ബന്ധു റിന്‍ജു സാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ശനിയാഴ്ച്ച പുലര്‍ച്ചെ അഞ്ചുമണിക്കാണ് കൊലപാതകം നടന്നത്. മറിയാമ്മയും റിന്‍ജുവും ഒരേ വീട്ടിലായിരുന്നു താമസം. ഇയാള്‍ക്ക് മാനസിക വിഭ്രാന്തിയുള്ളതായാണ് പ്രാഥമിക നിഗമനം. ശരീരത്തില്‍ ഇരുപതിലേറെ വെട്ടുകള്‍ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.

Story highlights: old woman hacked to death in Alappuzha

Next Story