Top

'ഉപ്പും മുളകും' തട്ടുകട അടപ്പിക്കാന്‍ അധികൃതരും പൊലീസും; പെട്രോളൊഴിച്ച് അത്മഹത്യാ ഭീഷണി മുഴക്കി യുവാക്കള്‍

കട നടത്താന്‍ ലൈസന്‍സ് എടുത്ത ആള്‍ സ്ഥലത്തില്ലാത്തതിനാല്‍ കട എടുത്ത് കൊണ്ട് പോകുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതോടെ ഭക്ഷണം കഴിക്കാനെത്തതിയ ആളുകളേയും ഉുദ്യോഗസ്ഥരേയും സാക്ഷിയാക്കി യുവാക്കള്‍ കന്നാസിലുണ്ടായിരുന്ന പെട്രോള്‍ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു

8 July 2022 3:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉപ്പും മുളകും തട്ടുകട അടപ്പിക്കാന്‍ അധികൃതരും പൊലീസും; പെട്രോളൊഴിച്ച് അത്മഹത്യാ ഭീഷണി മുഴക്കി യുവാക്കള്‍
X

കൊച്ചി: നാട്ടുകാരേയും ഉദ്യോഗസ്ഥരേയും ഒന്നര മണിക്കൂര്‍ മുള്‍ മുനയില്‍ നിര്‍ത്തി എറണാകുളം പനമ്പള്ളിനഗറില്‍ പ്രവര്‍ത്തിക്കുന്ന 'ഉപ്പും മുളകും' തട്ടുകടയുടെ നടത്തിപ്പുകാര്‍. അനധികൃതമെന്നാരോപിച്ച് തട്ടുകട നീക്കാനെത്തിയ കോര്‍പ്പറേഷന്‍, ആരോഗ്യ, പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ശരീരമാകെ പെട്രോള്‍ ഒഴിച്ച് രണ്ട് യുവാക്കള്‍ ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. വ്യാഴാഴ്ച്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. കട നടത്താന്‍ ലൈസന്‍സ് എടുത്ത ആള്‍ സ്ഥലത്തില്ലാത്തതിനാല്‍ കട എടുത്ത് കൊണ്ട് പോകുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതോടെ ഭക്ഷണം കഴിക്കാനെത്തതിയ ആളുകളേയും ഉുദ്യോഗസ്ഥരേയും സാക്ഷിയാക്കി യുവാക്കള്‍ കന്നാസിലുണ്ടായിരുന്ന പെട്രോള്‍ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. കട എടുക്കാന്‍ ശ്രമിച്ചാല്‍ ജീവനൊടുക്കുമെന്ന് പ്രഖ്യാപിച്ചു.

ലൈസന്‍സിയുടെ ബന്ധുക്കളെന്ന് അവകാശപ്പെട്ട മലപ്പുറം നിലമ്പൂര്‍ കരുവാരക്കുണ്ട് സ്വദേശി ഹബീബ് റഹ്മാനും കാളികാവ് സ്വദേശി സിന്‍സാറുമാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഹബീബ് എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും ബിരുദം നേടിയയ ആളാണ്. ഹോട്ടല്‍ മാനേജ്‌മെന്റും പഠിച്ചതിന് ശേഷമാണ് തട്ടുകട നടത്താനെത്തിയത്. ജീവിക്കാന്‍ മറ്റുമാര്‍ഗ്ഗമില്ലാത്തതിനാലാണ് ചെയ്യുന്നതെന്ന് പറഞ്ഞിട്ടും അധികൃതര്‍ പിന്‍മാറാന്‍ തയ്യാറായില്ല.

ചെറിയൊരു തീപ്പൊരിപോലും വന്‍ അപകടം ഉണ്ടാക്കുന്ന സാഹചര്യത്തില്‍ ജനങ്ങളെ നിയന്ത്രിക്കാന്‍ പോലീസ് നന്നേ പാടുപെട്ടു. തുടര്‍ന്ന് കൂടുതല്‍ പൊലീസിനെ വിളിച്ചുവരുത്തിയ അധികൃതര്‍ ഒഴിപ്പിക്കല്‍ നടപടിയില്‍ നിന്നും പിന്‍മാറിയില്ല. ഇതിനിടെ സ്ഥലത്തെത്തിയ എറണാകുളം സൗത്ത് സിഐ ഫൈസലിന്റെ നേതൃത്വത്തില്‍ അനുരഞ്ജന ചര്‍ച്ചക്ക് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പൊലീസ് കൂടുതല്‍ ബലപ്രയോഗം നടത്താതിരുന്നതിനാല്‍ പ്രശ്‌നം വഷളായില്ല. പ്രശ്‌നം സംസാരിച്ച് തീര്‍ക്കാമെന്ന് പൊലീസ് പറഞ്ഞെങ്കിലും രണ്ടുപേരും വഴങ്ങിയില്ല. ഒപ്പമുണ്ടായിരുന്ന ചിലരുടെ സഹായത്തോടെ കന്നാസ് പിടിച്ചു വാങ്ങിയതോടെയാണ് സംഘര്‍ഷത്തിന് അയവു വന്നത്.

STORY HIGHLIGHTS: Officials and police to shut down 'uppum mulakum' shops; The youth threw petrol and threatened to commit suicide

Next Story