Top

ഓഫീസ് കുത്തിത്തുറന്ന് മോഷണം; ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍

പിടിയിലായവരില്‍ ആഷിക്കുള്‍ ഇസ്ലാമിന്റെ പേരില്‍ മയക്കുമരുന്ന് കേസുള്‍പ്പെടെ നിരവധി കേസുകളുണ്ട്

15 Nov 2022 4:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഓഫീസ് കുത്തിത്തുറന്ന് മോഷണം; ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍
X

കൊച്ചി: ഓഫീസ് കുത്തിത്തുറന്ന് ലാപ്‌ടോപ്പ് മോഷ്ടിച്ച കേസില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റിലായി. ആസ്സാം സ്വദേശികളായ ആഷിക്കുള്‍ ഇസ്‌ളാം(23), നജ്മുല്‍ ഹക്ക് (25), ഇക്രാമുല്‍ ഹക്ക് (21) എന്നിവരാണ് അറസ്റ്റിലായത്. ചേലക്കുളത്തെ ടൈല്‍സ് കമ്പനിയുടെ ഓഫീസ് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികളെ കുന്നത്തുനാട് പൊലീസാണ് പിടികൂടിയത്.

പിടിയിലായവരില്‍ ആഷിക്കുള്‍ ഇസ്ലാമിന്റെ പേരില്‍ മയക്കുമരുന്ന് കേസുള്‍പ്പെടെ നിരവധി കേസുകളുണ്ട്. പൊലീസ് സംഘം നടത്തിയ ശാസ്ത്രീയ പരിശോദനയിലും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലുമാണ് ഇവര്‍ പിടിയിലായത്. ഇന്‍സ്‌പെക്ടര്‍ വിപി സുധീഷ്, എസ്‌ഐ എഎല്‍ അഭിലാഷ്, എഎസ്‌ഐമാരായ വേണുഗോപാല്‍, ജെ സജി, എസ്‌സിപിഒ മാരായ ടിഎ അഫ്‌സല്‍, എംആര്‍ രാജേഷ്, ശ്രീജിത്ത് തുടങ്ങിയവരാണ് അന്വേഷണം നടത്തിയത്

story highlights: office burglary non-state workers arrested

Next Story