അശ്ലീല വെബ് സീരീസ് വിവാദം ; ഒടിടി ചുമതലക്കാരിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
വിഴിഞ്ഞം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യം
6 Jan 2023 7:07 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: ഒടിടി പ്ലാറ്റ്ഫോം ചുമതലക്കാരിയായ വൈക്കം സ്വദേശിനി ശ്രീല പി മണിയുടെ (ലക്ഷ്മി ദീപ്ത) അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. വിഴിഞ്ഞം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യം. അശ്ലീല വെബ് സീരീസില്‍ നിര്‍ബന്ധിച്ച് അഭിനയിപ്പിച്ചു എന്ന് ഇവര്‍ക്കെതിരെ യുവാവ് പരാതി നല്‍കിയിരുന്നു. ഈ കേസിലാണ് ഒടിടി ചുമതലക്കാരി കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയത്.
ഒടിടി പ്ലാറ്റ്ഫോമില്‍ സംപ്രേഷണം ചെയ്ത അശ്ലീല വെബ്സീരീസില്‍ നിര്‍ബന്ധിച്ച് അഭിനയിപ്പിച്ചുവെന്നാരോപിച്ച് നേരത്തെ യുവതി നല്കിയ പരാതിയില്‍ ചുമതലക്കാര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ശ്രീല പി മണിയെ കൂടാതെ പാറശാല സ്വദേശി എം എല്‍ അബിസണ്‍ എന്നയാള്‍ക്കും ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുവാവ് നല്കിയ പരാതിയില്‍ ജാമ്യം.
തങ്ങളെ ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരീസില്‍ അഭിനയിപ്പിച്ചുവെന്നും ഇതിനായി വ്യാജ കരാര്‍ ചമച്ചുവെന്നുമാണ് യുവതിയും യുവാവും പരാതി നല്‍കിയിരുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 5, 7 തീയതികളിലാണ് ചിത്രീകരണം നടത്തിയിരുന്നത്. ഓഗസ്റ്റ് 24, 31 തീയതികളിലായിരുന്നു സംപ്രേക്ഷണം. ഹര്‍ജിക്കെതിരെ വാദം നടത്താന്‍ പരാതിക്കാരന്റെ അഭിഭാഷകന് സമയം തേടിയതിനെ തുടര്‍ന്ന് ഹര്‍ജി മാറ്റുന്നതായും കോടതി അറിയിച്ചു.
Story Highlights: Obscene Web Series Controversy; High Court restrained the OTT official