Top

ക്ലബ് ഹൗസിലെ അശ്ലീല ചര്‍ച്ചകള്‍ യൂട്യൂബില്‍; നിരീക്ഷണം ശക്തമാക്കി പൊലീസ്

ഇത്തരം ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നവരുടെ പ്രൊഫൈലുകള്‍ യൂട്യൂബ് കമ്പനിക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന കാര്യവും പൊലീസ് പരിഗണിക്കുന്നുണ്ട്.

25 Dec 2021 4:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ക്ലബ് ഹൗസിലെ അശ്ലീല ചര്‍ച്ചകള്‍ യൂട്യൂബില്‍; നിരീക്ഷണം ശക്തമാക്കി പൊലീസ്
X

ശ്രവ്യപ്ലാറ്റ്‌ഫോമായ ക്ലബ് ഹൗസിലെ അശ്ലീല ചര്‍ച്ചകള്‍ റെക്കോര്‍ഡ് ചെയ്ത് യൂട്യൂബില്‍ പ്രചരിപ്പിക്കുന്നതിന് തടയിടാനൊരിങ്ങി സൈബര്‍ പൊലീസ്. അശ്ലീല ചര്‍ച്ചകള്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത് പണം സമ്പാദിക്കുകയാണ് പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം. ഇത്തരം ചാറ്റ് റൂമുകളെ ശക്തമായി നിരീക്ഷിക്കാനൊരുങ്ങുകയാണ് പൊലീസ്.

ഇത്തരം ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നവരുടെ പ്രൊഫൈലുകള്‍ യൂട്യൂബ് കമ്പനിക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന കാര്യവും പൊലീസ് പരിഗണിക്കുന്നുണ്ട്. യൂട്യൂബില്‍ നാല്‍ലക്ഷം പേര്‍വരെ കണ്ട വീഡിയോകള്‍ ഉണ്ട്.

ക്ലബ് ഹൗസിലെ ഓപ്പണ്‍ റൂമുകളില്‍ നടക്കുന്ന അശ്ലീല ചര്‍ച്ചകളില്‍ മോഡറേറ്റര്‍മാര്‍ വ്യാജ പ്രൊഫൈലും ഫോട്ടോകളും, വിവരങ്ങളുമാണ് നല്‍കാറുളളത്. റൂമുകളില്‍ ജോയിന്‍ ചെയ്യുന്ന ആളുകളുടെ പ്രൊഫൈല്‍ ഐഡികളടക്കം റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കും. ചാറ്റ് റൂമിലുളളവരുടെ സംസാരവും ചിത്രങ്ങളും റെക്കോർഡ് ചെയ്യുന്നതിനുളള സൗകര്യം ക്ലബ് ഹൗസിലുണ്ട്. അശ്ലീല ചര്‍ച്ചകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉടനുണ്ടാകുമെന്ന സൂചനയാണ് പൊലീസ് നല്‍കുന്നത്.

Next Story