Top

മലബാര്‍ മേഖലയില്‍ കോളേജുകളുടെ എണ്ണം വര്‍ധിപ്പിക്കണം; ഗസ്റ്റ് ലക്ചറര്‍മാരെ ഒഴിവാക്കി സ്ഥിരം നിയമനം നടത്തണമെന്നും പരിഷ്‌കരണ കമ്മീഷന്റെ ശുപാര്‍ശ

ഗവേഷണത്തിന് എസ് സി, എസ്ടി സംവരണം ഉറപ്പാക്കണമെന്നും ഭിന്നശേഷി, ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റ് വര്‍ധിപ്പിക്കണം

9 Aug 2022 8:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മലബാര്‍ മേഖലയില്‍ കോളേജുകളുടെ എണ്ണം വര്‍ധിപ്പിക്കണം; ഗസ്റ്റ് ലക്ചറര്‍മാരെ ഒഴിവാക്കി സ്ഥിരം നിയമനം നടത്തണമെന്നും പരിഷ്‌കരണ കമ്മീഷന്റെ ശുപാര്‍ശ
X

തിരുവനന്തപുരം: മലബാര്‍ മേഖലയില്‍ കോളേജുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്റെ ശുപാര്‍ശ. ഗവേഷണത്തിന് എസ് സി, എസ്ടി സംവരണം ഉറപ്പാക്കണമെന്നും ഭിന്നശേഷി, ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റ് വര്‍ധിപ്പിക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.

എല്ലാ സര്‍വകലാശാലകള്‍ക്കും പൊതു അക്കാദമിക് കലണ്ടര്‍, ജനസംഖ്യയില്‍ 18-23നും ഇടയില്‍ പ്രായമുള്ള 60 ശതമാനം പേര്‍ക്ക് 10 വര്‍ഷത്തിനുള്ളില്‍ ഉന്നത വിദ്യാഭ്യാസം, 2036ല്‍ 75ശതമാനമാക്കണം, ഗസ്റ്റ് ലക്ചറര്‍മാരെ ഒഴിവാക്കി സ്ഥിരം നിയമനം നടത്തണം, കോളേജ് അധ്യാപകരുടെ പെന്‍ഷന്‍ പ്രായം 60 ആക്കണമെന്നും ശുപാര്‍ശയുണ്ട്.

മുന്‍ വൈസ് ചാന്‍സലര്‍ ശ്യാം പി മേനോന്റെ അധ്യക്ഷതയിലുള്ള പരിഷ്‌കരണ കമ്മീഷന്റെ ശുപാര്‍ശകള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന് നല്‍കി. രണ്ടുദിവസം വിശദമായ ചര്‍ച്ച നടത്തും. കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രവേശനത്തിന് എംപി ക്വാട്ടയടക്കം റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവെച്ചാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

ഓരോ എംപിമാര്‍ക്കും 10 സീറ്റുകളും വിദ്യാലയ സമിതി ചെയര്‍മാന്‍മാര്‍ക്ക് രണ്ടു സീറ്റുകളും അനുവദിച്ചിരുന്നത്. ഇത് റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ വിദ്യാര്‍ത്ഥികള്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയിന്മേല്‍ ക്വാട്ടകള്‍ പുനഃസ്ഥാപിക്കാന്‍ സിംഗിള്‍ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു.

STORY HIGHLIGHTS: Number of colleges should be increased in the Malabar region recommendation from higher education reform commission

Next Story