ഇ-സഞ്ജീവിനി കണ്‍സള്‍ട്ടേഷനിടെ നഗ്നത പ്രദര്‍ശനം; വനിതാ ഡോക്ടറുടെ പരാതിയില്‍ അന്വേഷണം
ലോഗിന്‍ ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.
30 Jan 2023 12:52 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പത്തനംതിട്ട: ഇ-സഞ്ജീവിനി പോര്‍ട്ടലില്‍ ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനിടെ വനിതാ ഡോക്ടര്‍ക്ക് നേരെ നഗ്നത പ്രദര്‍ശനം നടത്തിയതായി പരാതി. കോന്നി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്ക് നേരെയാണ് നഗ്നത പ്രദര്‍ശനം നടത്തിയത്.
തൃശൂര്‍ സ്വദേശി മുഹമ്മദ് സുഹൈദ് എന്നയാളാണ് സ്വകാര്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചതെന്ന് ഡോക്ടറുടെ പരാതിയില്‍ പറയുന്നു. ഇ സഞ്ജീവനി ടെലി മെഡിസിന്‍ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത ശേഷം രോഗി മുഖം കാണിക്കാതെ സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നെന്നും ഡോക്ടര്‍ പറഞ്ഞു.
ഡോക്ടറുടെ പരാതിയില്‍ സൈബര്‍ പൊലീസ് കേസെടുത്തു. ലോഗിന്‍ ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.
- TAGS:
- Kerala
- e-Sanjeevani
Next Story