Top

ഇന്‍സ്റ്റാഗ്രാമിലൂടെ യുവതിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചു; പ്രതി അറസ്റ്റില്‍

മറ്റു യുവതികളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് മനസ്സിലാക്കിയ യുവതി ഇയാളുമായുള്ള ബന്ധം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു

1 Jan 2023 5:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്‍സ്റ്റാഗ്രാമിലൂടെ യുവതിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചു; പ്രതി അറസ്റ്റില്‍
X

ഇരിങ്ങാലക്കുട: ഇന്‍സ്റ്റാഗ്രാമിലൂടെ യുവതിയുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം വര്‍ക്കല സ്വദേശിയായ മണ്ണാര്‍ത്തൊടി വീട്ടില്‍ അല്‍ അമീനാണ്(28) അറസ്‌ററിലായത്. ഇരിങ്ങാലക്കുട സൈബര്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വീഡിയോകോളിലൂടെയും മറ്റും ചിത്രങ്ങള്‍ കൈക്കലാക്കുകയായിരുന്നു. 2021 ല്‍ അബുദാബിയില്‍ ജോലി ചെയ്തിരുന്നപ്പോഴാണ് ഇയാള്‍ യുവതിയുമായി പ്രണയത്തിലാകുന്നത്. യുവതിയോട് ഇയാള്‍ പ്രണയാഭ്യര്‍ത്ഥനയും നടത്തിയിരുന്നു. എന്നാല്‍ മറ്റു യുവതികളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് മനസ്സിലാക്കിയ യുവതി ഇയാളുമായുള്ള ബന്ധം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.

തുടര്‍ന്ന് പ്രതി യുവതിയുടെ ചിത്രങ്ങളും വീഡിയോകളും ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്നും അല്ലാത്തപക്ഷം രണ്ടുലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു. ആവശ്യം നിരസിച്ചതിനെത്തുടര്‍ന്ന് ഇയാള്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. തിരുവനന്തപുരത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ പേരില്‍ ചാവക്കാട് സ്റ്റേഷനിലും വര്‍ക്കല സ്റ്റേഷനിലും സമാനരീതിയിലുള്ള കേസുകള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.

അതേസമയം തൃശ്ശൂരിലും സമൂഹമാധ്യമം മുഖേന സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങൾ അടങ്ങിയ വിഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. കടങ്ങോട് സ്വാമിപ്പടിയിലുള്ള ശങ്കരത്ത് വളപ്പിൽ മുഹമ്മദ് മിർഷാദി(24) നെയാണ് അറസ്റ്റ് ചെയ്തത്. തൃശ്ശൂർ സ്വദേശിനിയുടെ പരാതിയിൽ സൈബർ ക്രൈം പൊലീസാണ് അറസ്റ്റ് ചെയ്തത്.

സമൂഹ മാധ്യമമായ ഇൻസ്റ്റാഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് നഗ്ന ദൃശ്യങ്ങൾ സ്ക്രീൻ റെക്കോഡ് ചെയ്ത് വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപയാണ് തൃശ്ശൂർ സ്വദേശിനിയിൽ നിന്നും തട്ടിയെടുത്തത്. വിദേശത്തായിരുന്ന പ്രതി നാട്ടിലെത്തിയെന്ന വിവരം ലഭിച്ചതിനെ തുടർന്ന് തൃശ്ശൂർ സൈബർ ക്രൈം ഇൻസ്പെക്ടർ എ എ അഷ്റഫിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ ഫോൺ പരിശോധനയിലാണഅ മറ്റു സ്ത്രീകളുടേയും നഗ്ന ദൃശ്യങ്ങൾ കണ്ടെത്തുകയായിരുന്നു.

Story Highlights: Nude pictures of the young woman were spreaded on Instagram; The accused was arrested

Next Story