ആറ്റിറ്റ്യൂഡ് ഇതാണെങ്കിൽ അദ്ദേഹം വിർജിനായി മരിക്കും; വിനായകനെക്കുറിച്ച് എൻഎസ് മാധവൻ
24 March 2022 6:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിനിമാ പ്രൊമോഷൻ ചടങ്ങിനിടെ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ നടൻ വിനായകനെതിരെ വ്യാപക വിമർശനം ഉയരവെ പ്രതികരണവുമായി എഴുത്തുകാരൻ എൻഎസ് മാധവൻ. 'വിനായകന്റെ അറ്റിറ്റ്യൂഡ് ഇതാണെങ്കിൽ അദ്ദേഹം വിർജിനായി മരിക്കും,' എന്നാണ് എൻഎസ് മാധവന്റെ ട്വീറ്റ്.നവ്യ നായരേയും വിനായകനേയും പ്രധാന കഥാപാത്രങ്ങളാക്കി വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീ എന്ന സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു വിനായകന്റെ വിവാദ പരാമര്‍ശനം. മീ ടു എന്നതിന്റെ അര്‍ത്ഥം തനിക്ക് അറിയില്ല. ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ തോന്നിയാല്‍ അത് ചോദിക്കും അതിനെയാണ് മീ ടു എന്ന് വിളിക്കുന്നത് എങ്കില്‍ താന്‍ അത് വീണ്ടും ചെയ്യുമെന്നുമായിരുന്നു വിനായകന്‍ പറഞ്ഞത്.
'എന്താണ് മീ ടു? എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ. അതാണോ? ഞാൻ ചോദിക്കട്ടെ ഒരു പെണ്ണുമായും എനിക്ക് ശാരീരിക ബന്ധത്തിൽ ഏർപ്പെടണം എന്നുണ്ടെങ്കിൽ എന്ത് ചെയ്യും. എന്റെ ലൈഫിൽ ഞാൻ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാൻ ആണ് എന്നോടൊപ്പം ഫിസിക്കൽ റിലേഷൻഷിപ്പിൽ ഏർപ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്. അതാണ് നിങ്ങൾ പറയുന്ന മീ ടു എങ്കിൽ ഞാൻ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ല' വിനായകൻ പറഞ്ഞു.
പരാമർശത്തിനെതിരെ വിവിധ തലങ്ങളിൽ നിന്നും വ്യാപക വിമർശനമുയരുന്നുണ്ട്. വിനായകനൊപ്പം പ്രൊമോഷൻ ചടങ്ങിൽ പങ്കെടുത്ത നടി നവ്യാ നായരും പിന്നീട് പ്രതികരണവുമായെത്തി. തനിക്ക് ഇടപെടാൻ പറ്റുന്ന സാഹചര്യമായിരുന്നില്ല അപ്പോഴെന്ന് നവ്യ പറഞ്ഞു. വിനായകന്‍ ബെല്ലും ബ്രേക്കും ഇല്ലാതെ പ്രതികരിക്കുന്നയാളാണ്. അങ്ങനെയുള്ള ഒരാളുടെയടുത്ത് പെട്ടന്ന് കയറി ഇടപെട്ടാല്‍ തിരിച്ച് എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലെന്നും നവ്യ പറഞ്ഞു.
story highlight: ns madhvan against vinayakan