Top

'ബ്രിട്ടണില്‍ നിന്നും വിമാന വാഹിനി കപ്പല്‍ ഇന്ത്യയിലെത്തിച്ച ജയന്‍, കേരളത്തിന്റെ ആദ്യ സൂപ്പര്‍ ഹീറോ'; എന്‍ എസ് മാധവന്‍

ആ നാവികന്‍ ജയന്‍ എന്ന് പേര് മാറ്റി സിനിമയില്‍ ചേര്‍ന്നു

3 Sep 2022 4:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബ്രിട്ടണില്‍ നിന്നും വിമാന വാഹിനി കപ്പല്‍ ഇന്ത്യയിലെത്തിച്ച ജയന്‍, കേരളത്തിന്റെ ആദ്യ സൂപ്പര്‍ ഹീറോ; എന്‍ എസ് മാധവന്‍
X

ജയന്‍ കേരളത്തിന്റെ ആദ്യ സൂപ്പര്‍ഹീറോയെന്ന് വിശേഷിപ്പിക്കുകയാണ് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. അതിനുള്ള കാരണവും അദ്ദേഹം തന്റെ ട്വീറ്റിലൂടെ പറയുന്നുണ്ട്. ഒരു പക്ഷേ

ജയന്റെ കടുത്ത ആരാധാകര്‍ക്കു പോലും ഇതൊരു പുതിയ അറിവായിരിക്കും.

1961ല്‍ ബ്രിട്ടനില്‍ നിന്നും ഇന്ത്യ പകുതി പണിത എച്ച്എംഎസ് ഹെര്‍ക്കൂലീസ് കപ്പല്‍ വാങ്ങിയിരുന്നു. അത് എല്ലാവര്‍ക്കും അത്ര പരിചിതമല്ലെങ്കിലും പിന്നീട് ആ കപ്പല്‍ ഇന്ത്യയുടെ ചരിത്രം തന്നെ ആയി മാറിയിരുന്നു. ആ കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്. വിക്രാന്ത് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞതോടെയാണ് ജയനെയും ഓര്‍ക്കണമെന്ന എന്‍എസ് മാധവന്റെ കുറിപ്പ്.

1961 ബ്രിട്ടനില്‍ നിന്നു കപ്പല്‍ വാങ്ങിയപ്പോള്‍ അതു കൊണ്ടു വരാന്‍ കൃഷ്ണന്‍ നായര്‍ എന്ന ഒരു നാവികനും ബ്രിട്ടനിലേക്ക് പോയിരുന്നു. പിന്നീട് ആ നാവികന്‍ ജയന്‍ എന്ന് പേര് മാറ്റി സിനിമയില്‍ ചേര്‍ന്നു. കേരളത്തിന്റെ ആദ്യ സൂപ്പര്‍ ഹീറോ ആയി മാറിയെന്നും എന്‍എസ് മാധവന്‍ ട്വീറ്റില്‍ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ഏറ്റവും വലിയ പടക്കപ്പല്‍ രാജ്യത്തിന് സമര്‍പ്പിച്ച പശ്ചാത്തലത്തിലായിരുന്നു എന്‍എസ് മാധവന്റെ കുറിപ്പ്. ഇതൊരു പുതിയ അറിവാണെന്നും ഇങ്ങനെ ഒരു ഹീറോയെ അറിഞ്ഞതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് നിരവധി കമന്റുകളും ട്വീറ്റിനു താഴെ വരുന്നുണ്ട്.

മലയാള സിനിമയില്‍ പൗരുഷം നിറഞ്ഞ ആക്ഷന്‍ രംഗങ്ങളിലൂടെ കാണികളെ ത്രസിപ്പിച്ച ഹീറോയാണ് ജയന്‍. മലയാള സിനിമയുടെ ആദ്യത്തെ ആക്ഷന്‍ സൂപ്പര്‍ ഹീറോ എന്നു ജയന്‍ എന്ന് ഒരു സംശയവുമില്ലാതെ പറയാം. 120 ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1980 നവംബര്‍ 16 നു ഒരു ഹെലികോപ്റ്റര്‍ അപകടത്തിലാണ് ജയന്‍ മരിക്കുന്നത്.

Story Highlights: NS Madhavan says Jayan is Kerala's first superhero

Next Story