Top

കേരളത്തിലെ ഭരണം ചീഫ് മിനിസ്റ്റീരിയല്‍ ഭരണമായി മാറിയെന്ന് എന്‍എസ് മാധവന്‍; ' ഏറ്റവും വലിയ ദോഷം ഫീഡ്ബാക്കുകളുടെ അഭാവമാണ്'

17 Sep 2022 4:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരളത്തിലെ ഭരണം ചീഫ് മിനിസ്റ്റീരിയല്‍ ഭരണമായി മാറിയെന്ന് എന്‍എസ് മാധവന്‍;  ഏറ്റവും വലിയ ദോഷം ഫീഡ്ബാക്കുകളുടെ അഭാവമാണ്
X

കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാരിനെ കുറിച്ച് അഭിപ്രായം രേഖപ്പെടുത്തി എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. കേരളത്തിലെ ഭരണം ചീഫ് മിനിസ്റ്റീരിയല്‍ ഭരണമായി മാറിയെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

കേരളത്തില്‍ സിപിഐഎമ്മിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഭരണവും പാര്‍ട്ടിയും ഒരാളുടെ കൈകളിലേക്ക് പോകുന്നത്. അതിന്റെ ഫലമായി കേരളത്തിനലെ ഭരണം ചീഫ് മിനിസ്റ്റീരിയല്‍ ഭരണമായി മാറി. ഇതിന്റെ ഗുണമായി അവര്‍ പറയുന്നത് ക്വിക് ഡിസിഷനും ക്വിക് ഇംപ്ലിമെന്റേഷനുമാണ്. ഏറ്റവും വലിയ ദോഷം ഫീഡ്ബാക്കുകളുടെ അഭാവമാണെന്നുമാണ് എന്‍എസ് മാധവന്‍ അഭിപ്രായം.

Story Highlights: NS Madhavan about ldf government

Next Story