Top

സ്‌ഫോടക വസ്തു പൊട്ടിതെറിച്ചു; തൊഴിലുറപ്പ് തൊഴിലാളിക്ക് പരുക്ക്

23 Aug 2022 8:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്‌ഫോടക വസ്തു പൊട്ടിതെറിച്ചു; തൊഴിലുറപ്പ് തൊഴിലാളിക്ക് പരുക്ക്
X

ഒറ്റപ്പാലം: കാട് വെട്ടുന്നതിനിടെ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് തൊഴിലുറപ്പ് തൊഴിലാളിക്ക് പരുക്ക്. എസ്ആര്‍കെ നഗര്‍ തങ്കം നിവാസില്‍ ബിന്ദുവിനാണ് പരുക്കേറ്റത്. ഇടതുകൈയുടെ നാല് വിരലുകള്‍ അറ്റനിലയിലാണ്. പാലപ്പുറം 19-ാം മൈലിലെ ഹൗസിങ് ബോര്‍ഡ് കോളനിയില്‍ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്.

വലതുകൈയിലെ അരിവാള്‍കൊണ്ട് ഇടതുകൈയില്‍ പിടിച്ച് പുല്ല് വെട്ടുന്നതിനിടയിലാണ് അപകടം. 11 പേരടങ്ങുന്ന സംഘമാണ് കാട് വെട്ടിതെളിച്ചിരുന്നത്. സ്‌ഫോടനത്തില്‍ വളപ്പിന്‌റെ മതിലിന് പൊട്ടലുണ്ട്.

താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പൊലീസ് നടത്തിയ പരിശോധനയില്‍ ഫൈബര്‍ നൂലിന്റെയും മറ്റും അവശിഷ്ടങ്ങള്‍ ലഭിച്ചു. സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തുമെന്ന് ഒറ്റപ്പാലം എസ്‌ഐ സുജിത്ത് അറിയിച്ചു.

STORY HIGHLIGHTS: NREGA worker injured in explosive blast

Next Story