'അനസ് പെരുമ്പാവൂർ, സിംബാവേ അനീഷ്, ഡ്രാക്കുള സുരേഷ്'; കുപ്രസിദ്ധ ഗുണ്ടകൾ അറസ്റ്റിൽ, 33 പേരെ നാടുകടത്തി
കുപ്രസിദ്ധ ഗുണ്ടകളായ അനസ് പെരുമ്പാവൂർ, വിനു വിക്രമൻ, ഗ്രിൻറേഷ് എന്ന ഇണ്ടാവ, ബേസിൽ, മുനമ്പം സ്വദേശി ആഷിക് എന്നിവരെ ജയിലില്‍ അടച്ചിട്ടുണ്ട്
29 Jan 2022 12:12 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആലുവ: സംസ്ഥാനത്ത് ഗുണ്ടാപ്രവർത്തനങ്ങളും മയക്കുമരുന്ന് കടത്തും തടയുന്നതിന് കർശന നടപടികൾ സ്വീകരിക്കാൻ ആലുവ റൂറൽ ജില്ലയിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനം. പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതടക്കമുള്ള നിർണായക നീക്കങ്ങൾക്കാണ് അനുമതിയായിരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എസ്. വിജയ് സാഖറെ, എറണാകുളം റേഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്ത, ജില്ല പൊലീസ് മേധാവി കെ. കാർത്തിക്ക്, അഡീഷണൽ എസ്.പി കെ. ലാൽജി, എ.എസ്.പി അരുൺ കെ. പവിത്രൻ, ഡി.വൈ.എസ്പിമാർ യോഗത്തിൽ പങ്കെടുത്തു.
കുപ്രസിദ്ധ ഗുണ്ടകളായ അനസ് പെരുമ്പാവൂർ, വിനു വിക്രമൻ, ഗ്രിൻറേഷ് എന്ന ഇണ്ടാവ, ബേസിൽ, മുനമ്പം സ്വദേശി ആഷിക്, കുന്നത്തുനാട് സ്വദേശി സമദ് 32 ഓളം പേരെ അറസ്റ്റ് ചെയ്തു ജയലിൽ അടച്ചിട്ടുണ്ട്. കിഷോർ, സതീഷ് എന്ന സിംബാവേ, നിഖിൽ കൂട്ടാല, വിനു കെ. സത്യൻ, ജൂഡ് ജോസഫ്, മുനമ്പം സ്വദേശികളായ ആദർശ്, വിഷ്ണുരാജ്, ഷാൻ, വിഷ്ണു, മനു നവീൻ, ആഷിക് പഞ്ഞൻ, അഖിൽ എന്ന ഉണ്ണിപാപ്പാൻ തുടങ്ങിയ 33 ഓളം പേരെ കാപ്പ ചുമത്തി നാടുകടത്തി.
ജയിലിലായ ഗുണ്ടകൾ
കുപ്രസിദ്ധ ഗുണ്ടകളായ അനസ് പെരുമ്പാവൂർ, വിനു വിക്രമൻ, ഗ്രിൻറേഷ് എന്ന ഇണ്ടാവ, ബേസിൽ, മുനമ്പം സ്വദേശി ആഷിക്, കുന്നത്തുനാട് സ്വദേശി സമദ്, രതീഷ് എന്നു വിളിക്കുന്ന കാര രതീഷ്, കുറുപ്പുംപടി സ്വദേശി ആഷിക്, അങ്കമാലി സ്വദേശി പുല്ലാനി വിഷ്ണു, നോർത്ത് പറവൂർ സ്വദേശി പൊക്കൻ അനൂപ് എന്നു വിളിക്കുന്ന അനൂപ്, അയ്യമ്പുഴ സ്വദേശികളായ സോമി, ടോണി ഉറുമീസ്, പുത്തൻകുരിശ് സ്വദേശി ഡ്രാക്കുള സുരേഷ്, കുന്നത്തുനാട് സ്വദേശി സമദ്, മുളംന്തുരുത്തി സ്വദേശി അതുൽ സുധാകരൻ എന്നിവർ ഉൾപ്പെടെ 32ഓളം പേരെയാണ് ഇക്കാലയളവിൽ ജയിലിൽ അടച്ചത്.
33 ഗുണ്ടകളെ നാടുകടത്തി
കിഷോർ, സതീഷ് എന്ന സിംബാവേ, നിഖിൽ കൂട്ടാല, വിനു കെ. സത്യൻ, ജൂഡ് ജോസഫ്, മുനമ്പം സ്വദേശികളായ ആദർശ്, വിഷ്ണുരാജ്, ഷാൻ, വിഷ്ണു, മനു നവീൻ, ആഷിക് പഞ്ഞൻ, അഖിൽ എന്ന ഉണ്ണിപാപ്പാൻ, അമൽജിത്ത്, കുറുപ്പുപടി സ്വദേശികളായ ജോജി, വിഷ്ണു, അങ്കമാലി സ്വദേശികളായ സെഭി വർഗ്ഗീസ്, ഡിപിൻ യാക്കോബ്, കാലടി സ്വദേശികളായ ആഷിക്, ഡെൻസിൽ, ഗോഡ്സൺ, കുരുവി അരുൺ എന്നു വിളിക്കുന്ന അരുൺ എന്നിവർ ഉൾപ്പെടെ 33 ഓളം പേരെ ആറു മാസം മുതൽ ഒരു വർഷം വരെയുള്ള കാലയളവിലേക്ക് റൂറൽ ജില്ലയിൽ നിന്നും നാടുകടത്തി.