Top

നികേഷ് കുമാറിനെ കുറിച്ച് ഒന്നും പറയാതെ സ്വപ്‌ന പുറത്തുവിട്ട ശബ്ദരേഖ; ഒരു വാക്ക് പോലും പറയാതെ ഷാജ്

10 Jun 2022 12:08 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നികേഷ് കുമാറിനെ കുറിച്ച് ഒന്നും പറയാതെ സ്വപ്‌ന പുറത്തുവിട്ട ശബ്ദരേഖ; ഒരു വാക്ക് പോലും പറയാതെ ഷാജ്
X

കൊച്ചി: മുഖ്യമന്ത്രിക്ക് വേണ്ടി നികേഷ് കുമാര്‍ സംസാരിക്കാനെത്തുമെന്ന് ഷാജ് തന്നോട് പറഞ്ഞെന്ന് സ്വപ്‌ന സുരേഷ് വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞത് ശബ്ദ രേഖ പുറത്ത് വന്നപ്പോള്‍ തെളിയിക്കാനായില്ല. മുഖ്യമന്ത്രിയുടെ ശബ്ദവും നാവുമായ നികേഷ് കുമാര്‍ തന്നോട് സംസാരിക്കുമെന്ന് ഷാജ് പറഞ്ഞുവെന്ന് സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞത് ചര്‍ച്ചയാവുകയും വാര്‍ത്തകളിലിടം നേടുകയും ചെയ്തിരുന്നു.

സ്വപ്‌ന സുരേഷ് പുറത്തുവിട്ട ശബ്ദരേഖയില്‍ ഷാജ് നികേഷ് കുമാറെന്ന പേര് പരാമര്‍ശിക്കുന്നതേയില്ല. സാജിന്റെ സുഹൃത്ത് ഇബ്രാഹിം 'നികേഷിനെ അറിയാമല്ലോ' എന്ന് പറയുന്നുണ്ട്. 'നികേഷ് കുമാര്‍ വരും' എന്നും ഇബ്രാഹിം പറയുന്നുണ്ട്.

ഇതല്ലാതെ മറ്റൊരിടത്തും നികേഷ് കുമാറിന്റെ പേര് വരുന്നേയില്ല. പ്രത്യേകിച്ച് ഷാജ് ഒന്നും തന്നെ പറയുന്നില്ല. എന്നാല്‍ ഇന്നലെ സ്വപ്‌ന സുരേഷ് വ്യാഴാഴ്ച നികേഷ് കുമാര്‍ മുഖ്യമന്ത്രിക്ക് വേണ്ടി വരും. ട്രാവല്‍ ബാന്‍ മാറ്റും എന്നെല്ലാം സാജ് തന്നോട് പറഞ്ഞെന്നാണ് പറഞ്ഞത്. എന്നാല്‍ ശബ്ദരേഖയില്‍ ഇതൊന്നും തന്നെയില്ല.

നികേഷ് കുമാര്‍ ഗൂഡാലോചനയില്‍ ഇന്‍വോള്‍വ്ഡ് ആണോ എന്ന് തനിക്കറിയില്ലെന്നാണ് ഇന്ന് സ്വപ്‌ന സുരേഷ് പറഞ്ഞത്. മുഖ്യമന്ത്രിക്കും പങ്കുണ്ടോയെന്ന് തനിക്കറിയില്ലെന്നാണ് സ്വപ്‌ന പറഞ്ഞത്.

Story Highlights: nothing about nikesh kumar in the audio tape released by swapna suresh

Next Story

Popular Stories