Top

തുലാവര്‍ഷം നാളെയെത്തും; ആറ് ജില്ലകളില്‍ മഴ മുന്നറിയിപ്പ്

ഏഴ് മുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴ പെയ്യുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നു

29 Oct 2022 9:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തുലാവര്‍ഷം നാളെയെത്തും; ആറ് ജില്ലകളില്‍ മഴ മുന്നറിയിപ്പ്
X

തിരുവനന്തപുരം: വടക്കു കിഴക്കന്‍ മണ്‍സൂണ്‍ തമിഴ്‌നാട്ടില്‍ എത്തിയതായി കാലാവസ്ഥ വകുപ്പ്. കേരള തീരത്ത് നാളെ തുലാവര്‍ഷം എത്തുമെന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കല്‍, ആന്ധ്രപ്രദേശ് എന്നിവടങ്ങളില്‍ ഇന്ന് മഴയെത്തി. നവംബര്‍ രണ്ട് വരെ കേരളത്തിലും ലക്ഷദ്വീപിന്റെ ചില മേഖലകളിലും മഴയോ ഇടിയോട് കൂടിയ മഴയോ ഉണ്ടാകും. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ മഴ ലഭിക്കും. 31 ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലും ശക്തമായ മഴ ലഭിക്കും. നവംബര്‍ ഒന്നിന് കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും രണ്ടിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, ജില്ലകളിലും മഴ ലഭിക്കും.

കടല്‍നിരപ്പില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മുകളിലായി ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴി രൂപപ്പെട്ടിട്ടുണ്ട്. വടക്ക് കിഴക്കന്‍ ദിശയില്‍ കാറ്റ് ശക്തമായതും മഴയ്ക്ക് കാരണമായി. ഏഴ് മുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴ പെയ്യുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നു.

STORY HIGHLIGHTS: Northeast monsoon will arrive tomorrow in kerala

Next Story

Popular Stories