Top

'സ്‌കൂള്‍ നേരത്തേ വിടും'; അര്‍ജന്റീന മത്സരം കാണാനുള്ള കുട്ടികളുടെ അഭ്യര്‍ത്ഥന മാനിക്കുന്നെന്ന് നൊച്ചാട് സ്‌കൂള്‍ അദ്ധ്യാപകര്‍

ത്സരം കാണുന്നതിനായി നേരത്തെ സ്‌കൂള്‍ വിടണമെന്ന ആവശ്യം ഉന്നയിച്ച് വിദ്യാര്‍ത്ഥികള്‍ പ്രധാന അധ്യാപകന് നിവേദനം നല്‍കിയിരുന്നു.

22 Nov 2022 9:16 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്‌കൂള്‍ നേരത്തേ വിടും; അര്‍ജന്റീന മത്സരം കാണാനുള്ള കുട്ടികളുടെ അഭ്യര്‍ത്ഥന മാനിക്കുന്നെന്ന് നൊച്ചാട് സ്‌കൂള്‍ അദ്ധ്യാപകര്‍
X

കൊച്ചി: ലോകകപ്പില്‍ അര്‍ജന്റീന-സൗദി അറേബ്യ മത്സരം കാണാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ഒരുക്കി കോഴിക്കോട് നൊച്ചാട് ഹയര്‍സെക്കന്ററി സ്‌കൂള്‍. ഇന്ന് 3.30 ന് സ്‌കൂള്‍ വിടാനാണ് തീരുമാനം. വിദ്യാര്‍ത്ഥികളുടെ അഭ്യര്‍ത്ഥന കണക്കിലെടുത്താണിത്.

മത്സരം കാണുന്നതിനായി നേരത്തെ സ്‌കൂള്‍ വിടണമെന്ന ആവശ്യം ഉന്നയിച്ച് വിദ്യാര്‍ത്ഥികള്‍ പ്രധാന അധ്യാപകന് നിവേദനം നല്‍കിയിരുന്നു. സ്‌കൂളിലെ ഫുട്‌ബോള്‍ ആരാധകരനായ കുട്ടികളാണ് പേരും ക്ലാസും ഒപ്പും ഇട്ട നിവേദനം കൈമാറിയത്. എന്‍എച്ച്എസ്എസ് അര്‍ജന്റീന് ഫാന്‍സിന്റെ പേരിലാണ് നിവേദനം.

കുട്ടികളുടെ താല്‍പര്യവും നിവേദനവും കണക്കിലെടുത്ത് ഇന്ന് സ്‌കൂള്‍ നേരത്തെ വിടുമെന്ന് അധ്യാപകന്‍ റിപ്പോര്‍ട്ടര്‍ ടി വിയോട് സ്ഥിരീകരിച്ചു. സാധാരണ ഗതിയില്‍ 3.45 വരെയാണ് ക്ലാസ് സമയം. ഇന്ന് 3.15 ന് ക്ലാസ് അവസാനിപ്പിക്കാനാണ് തീരുമാനം. സ്‌കൂളിന് തൊട്ടടുത്തായി ബിഗ് സ്‌ക്രീനില്‍ മത്സരം പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നും അധ്യാപകന്‍ പറഞ്ഞു.

'ലോകകപ്പ് പശ്ചാത്തലത്തില്‍ നാളെ 3.30 ന് നടക്കുന്ന അര്‍ജന്റീന- സൗദി അറേബ്യ മത്സരം നടക്കുകയാണ്. അതിനാല്‍ അര്‍ജന്റീനയെ സ്‌നേഹിക്കുന്ന ഞങ്ങള്‍ക്ക് ആ ഒരു മത്സരം കാണല്‍ അനിവാര്യമായി തോന്നുന്നു. അതിനുവേണ്ടി നാളെ 3.00 ന് മത്സരം വീക്ഷിക്കാന്‍ വേണ്ടി സ്‌ക്കൂള്‍ വിടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.' എന്നാണ് കത്തിന്റെ ഉള്ളടക്കം. 9-ാംക്ലാസിലെ 12 കുട്ടികളുടെ പേരെഴുതി ഒപ്പിടുകയും ചെയ്തിട്ടുണ്ട്.

ഇതിഹാസ താരം ലയണല്‍ മെസിയുടെ ഖത്തര്‍ ലോകകപ്പിലെ ആദ്യമത്സരമാണ് ഇന്ന് നടക്കുന്നത്. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് മത്സരം. അര്‍ജന്റീന ഫിഫ റാങ്കിംഗില്‍ മൂന്നാമതും സൗദി അറേബ്യ 51 ാം സ്ഥാനത്തുമാണ്.

Story Highlights: Nochad HSS Kozhikode leave school early today to watch the Argentina match

Next Story