Top

നം.18 ഹോട്ടല്‍ പോക്‌സോ കേസ്: സൈജു തങ്കച്ചനും കീഴടങ്ങി

14 March 2022 5:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നം.18 ഹോട്ടല്‍ പോക്‌സോ കേസ്: സൈജു തങ്കച്ചനും കീഴടങ്ങി
X

കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ നം. 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ രണ്ടാം പ്രതിയായ സൈജു തങ്കച്ചന്‍ കീഴടങ്ങി. കേസിലെ ഒന്നാം പ്രതിയും ഹോട്ടല്‍ നം.18 ഉടമയുമായ റോയി വയലാട്ടിന്റെയും സുഹൃത്ത് സൈജു തങ്കച്ചന്റേയും മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. പിന്നാലെയാണ് സൈജു കീഴടങ്ങിയത്. കേസില്‍ ഇന്നലെ റോയി വയലാട്ടും കീഴടങ്ങിയിരുന്നു. ഇന്ന് കൊച്ചി മെട്രോ പോലീസ് സ്‌റ്റേഷനില്‍ എത്തിയാണ് സൈജുവിന്റെ കീഴടങ്ങല്‍.

അതിനിടെ, പോക്സോ കേസില്‍ മൂന്നാം പ്രതിയായ റോയിയുടെയും സൈജുവിന്റെയും സുഹൃത്തായ അജ്ഞലി റിമാദേവിന് ക്രൈം ബ്രാഞ്ച് ഹാജരാവാന്‍ നോട്ടീസ് നല്‍കി. കൊച്ചി ക്രൈംബ്രാഞ്ച് ഓഫീസില്‍ ബുധനാഴ്ച്ച ഹാജരാക്കണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. കോഴിക്കോട്ടെ വീട്ടിലെത്തിയാണ് നോട്ടീസ് കൈമാറിയത്.

2021 ഒക്ടോബര്‍ 20 ന് റോയിയുടെ ഉടമസ്ഥതയിലുള്ള നമ്പര്‍ 18 ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശിയായ യുവതിയും പ്രായപൂര്‍ത്തിയാകാത്ത മകളും നല്‍കിയ പരാതിയിലാണ് റോയ് വയലാട്ട്, സൈജു തങ്കച്ചന്‍, കോഴിക്കോട് സ്വദേശിയായ അജ്ഞലി റീമാ ദേവ് എന്നിവര്‍ക്കെതിരെ കേസെടുത്തത്.

Content Highlight: No.18 Hotel POCSO Case Saiju Thankachan also surrenders

Next Story