ഹൈദരലി ശിഹാബ് തങ്ങളുടെ ആരോഗ്യ നിലയില്‍ ആശങ്കാജനകമായ സാഹചര്യമില്ലെന്ന് മുനവ്വറലി തങ്ങള്‍
ആരോഗ്യ പ്രശ്‌നങ്ങളാല്‍ തങ്ങളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്
5 March 2022 5:19 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ആരോഗ്യ നിലയില്‍ ആശങ്കാജനകമായ സാഹചര്യങ്ങള്‍ നിലവില്‍ ഇല്ലെന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. ഇക്കാര്യം ഡോക്ടര്‍മാര്‍ ആറിയിച്ചതായി ഫെസ്ബുക്ക് പോസ്റ്റിലൂടെയാണ് മുനവ്വറലി തങ്ങള്‍ അറിയിച്ചത്. ഹൈദരലി തങ്ങളെ ആരോഗ്യ പ്രശ്‌നങ്ങളാല്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകാണ്.
ഹൈദരലി തങ്ങളുടെ ആരോഗ്യ നില ഗുരുതാരവസ്ഥയിലാണെന്ന് നേരത്തെ ആശുപത്രി അധികൃതര്‍ റിപ്പോര്‍ട്ടര്‍ ലൈവിനോട് പ്രതികരിച്ചിരുന്നു. നിലവില്‍ ഹൈദരലി ശിഹാബ് തങ്ങൾ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റാണ്. സമസ്ത ഇ.കെ വിഭാഗത്തിന്റെ വെെസ് പ്രസിഡന്റ് സ്ഥാനവും വഹിക്കുന്നുണ്ട്. ദാറുള്‍ ഹുദ ഇസ്ലാമിക് അക്കാദമിയുടെ പ്രസിഡന്റ് കൂടിയാണ്.
STORY HIGHLIGHTS: No worries in health of Hyderali Thangal says Munavarli Thangal