Top

സബ്‌സിഡി മണ്ണെണ്ണയില്ല; കടലില്‍ പോകാനാകാതെ മത്സ്യത്തൊഴിലാളികള്‍ വറുതിയിലേക്ക്

സിവില്‍ സപ്ളൈസ് വഴിയുളള മണ്ണെണ്ണ വിതരണം നിലച്ചതോടെ മത്സ്യത്തൊഴിലാളികളുടെ സ്ഥിതി ബുദ്ധിമുട്ടിലായിരിക്കുകയാണ്

16 March 2022 7:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സബ്‌സിഡി മണ്ണെണ്ണയില്ല; കടലില്‍ പോകാനാകാതെ മത്സ്യത്തൊഴിലാളികള്‍ വറുതിയിലേക്ക്
X

തിരുവനന്തപുരം: സബ്സിഡി മണ്ണെണ്ണ വിതരണം നിലച്ചതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് മത്സ്യബന്ധന മേഖല. സിവില്‍ സപ്ളൈസ് വഴിയുളള മണ്ണെണ്ണ വിതരണം നിലച്ചതോടെ മത്സ്യത്തൊഴിലാളികളുടെ സ്ഥിതി ബുദ്ധിമുട്ടിലായിരിക്കുകയാണ്. മത്സ്യത്തൊഴിലാളികളുടെ പെര്‍മിറ്റുളള വള്ളങ്ങള്‍ക്ക് സബ്സിഡി മണ്ണെണ്ണ വിതരണം നിലച്ചിട്ട് ഇപ്പോൾ ഒന്നരമാസത്തിലേറെയായി. മത്സ്യഫെഡ് വഴി നടക്കുന്ന മണ്ണെണ്ണ വിതരണവും താളംതെറ്റിയതോടെ പല വള്ളക്കാരും കടലില്‍പോക്ക് നിര്‍ത്തിയിരിക്കുകയാണ്.

മണ്ണെണ്ണ ലിറ്ററിന് 40 രൂപയായിരുന്ന സമയത്താ‌യിരുന്നു 25 രൂപ സബ്സിഡി പ്രഖ്യാപിച്ചത്. എന്നാൽ മണ്ണെണ്ണ വില 100 രൂപ കടന്നിട്ടും സബ്സിഡി നിരക്കിൽ മാറ്റമുണ്ടാവുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഇപ്പോൾ സബ്സിഡി മണ്ണെണ്ണ വിതരണം പാടെ നിര്‍ത്തിയിരിക്കുകയാണ്. വെരിഫിക്കേഷൻ കഴിഞ്ഞെങ്കിലും ഇനിയും വിതരണം ആരംഭിച്ചിട്ടില്ല.

മത്സ്യഫെഡ് വഴിയും മണ്ണെണ്ണ വിതരണം നടക്കുന്നുണ്ട്. എന്നാൽ അതും ക്രമമായി കിട്ടുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. മണ്ണെണ്ണയുടെ ലഭ്യതക്കുറവാണ് അതിന് കാരണമെന്നാണ് ഫെഡ് മറുപടി നൽകുന്നത്. എന്നാൽ കേന്ദ്രവിഹിതം വളരെക്കുറച്ച് മാത്രമേ കിട്ടുന്നുളളു എന്നാണ് സര്‍ക്കാര്‍ വിശദീകരണം.

മണ്ണെണ്ണയുടെ ലഭ്യതക്കുറവ് കാരണം പലരും ആഴക്കടലിൽ മീൻ പിടിക്കാറില്ല. അധികം എണ്ണ ചെലവാക്കാതെ അടുത്തൊക്കെ പോയി മീന്‍പിടിച്ച് മടങ്ങുകയാണ് മിക്കവരും. കൊള്ളവില കൊടുത്ത് മണ്ണെണ്ണ വാങ്ങി മത്സ്യബന്ധനത്തിറങ്ങുന്നവരുണ്ടെങ്കിലും കാര്യമായ മീൻ ലഭിക്കാതിരിക്കുന്നതും മത്സ്യത്തൊഴിലാളികളെ ആകെ പ്രതിസന്ധിയിലാക്കുന്നു.

STORY HIGHLIGHTS: no subsidy kerosene Fishermen unable to go to sea

Next Story

Popular Stories