Top

'ചട്ടലംഘനം'; ഹൈഡല്‍ പാര്‍ക്കിലെ സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള നിര്‍മ്മാണങ്ങള്‍ക്ക് അനുമതിയില്ല

ബാങ്കിന്റേത് ഇടക്കാല ഉത്തരവിന്റെ ലംഘനമാണെന്നും ഡോ. ജയതിലക് ഐഎഎസ്സിന്റെ ഉത്തരവില്‍

28 March 2022 3:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചട്ടലംഘനം; ഹൈഡല്‍ പാര്‍ക്കിലെ സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള നിര്‍മ്മാണങ്ങള്‍ക്ക് അനുമതിയില്ല
X

തൊടുപുഴ: മൂന്നാര്‍ ഹൈഡല്‍ പാര്‍ക്കിന് നിര്‍മ്മാണ അനുമതി നിഷേധിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. കോടതി നിര്‍ദ്ദേശവും ഉത്തരവുകളും നിലനില്‍ക്കുന്നതിനാലാണ് അനുമതി നിഷേധിച്ചത്. 1,04,610 സ്‌ക്വയര്‍ഫീറ്റിലുള്ള നിര്‍മ്മാണം. റോഡ് ജലവിതരണം പോലുള്ള ഒരു ആവശ്യ നിര്‍മ്മാണമല്ല ഇപ്പോള്‍ നടക്കുന്നത്. സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള നിര്‍മ്മാണം ചട്ടലംഘനമാണ്. ബാങ്കിന്റേത് ഇടക്കാല ഉത്തരവിന്റെ ലംഘനമാണെന്നും ഡോ. ജയതിലക് ഐഎഎസ്സിന്റെ ഉത്തരവില്‍.

നിയമം മറ്റുള്ളവര്‍ക്ക് വേണ്ടിയാണ്. തങ്ങള്‍ക്ക് അനുമതി ആവശ്യമില്ല എന്ന അഹങ്കാരത്തിലാണ് സിപിഐഎം. നിയമം അനുസരിക്കേണ്ട ആവശ്യം തങ്ങള്‍ക്കില്ലെന്നും പ്രഖ്യാപിച്ചാണ് സിപിഐഎം നേതൃത്വത്തിലുള്ള ബാങ്ക് നിര്‍മ്മാണ പ്രവര്‍ത്തികളുമായി നേരത്തെ മുന്നോട്ട് പോയതെന്ന് കോണ്‍ഗ്രസ് നേതാവ് റോയ് കെ പൗലോസ് പറഞ്ഞു.

കഴിഞ്ഞ ജനുവരിയില്‍ പാര്‍ക്കില്‍ നടത്തിവരുന്ന സാഹസിക ഇനങ്ങള്‍ നിര്‍ത്തലാക്കാന്‍ ഹൈഡല്‍ ടൂറിസം ഡയറക്ടര്‍ ഉത്തരവിട്ടിരുന്നു. സിപിഐഎം ഭരിക്കുന്ന മൂന്നാര്‍ സര്‍വ്വീസ് സഹകരണ സംഘമാണ് ഹൈഡല്‍ പാര്‍ക്ക് ദീര്‍ഘ കാലത്തേക്ക് പാട്ടത്തിനെടുത്ത് ഇവിടെ വിനോജ സംവിധാനങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ നിന്നുള്ള വരുമാനത്തിന്റെ 90 ശതമാനവും സഹകരണ സംഘത്തിന് ലഭിക്കുമ്പോള്‍ വെറും 10 ശതമാനം മാതതമാണ് ഹൈഡലിന് ലഭിക്കുന്നത് എന്നായിരുന്നു അന്നത്തെ കണ്ടെത്തല്‍.

STORY HIGHLIGHTS: 'Violation of rules'; Co-operative Bank-led construction in Hydel Park is not permitted

Next Story

Popular Stories