Top

'ജനം അംഗീകരിക്കാത്ത ഒരു പ്രവണതയും പാര്‍ട്ടിയില്‍ അംഗീകരിക്കില്ല'; തെറ്റുകള്‍ നികത്തി മുന്നോട്ട് പോകണമെന്ന് എംവി ഗോവിന്ദന്‍

12 കിമീ ബഫര്‍സോണ്‍ വേണമെന്ന് പറഞ്ഞ ഉപസമിതിയുടെ ചെയര്‍മാനാണ് വിഡി സതീശന്‍

22 Dec 2022 11:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജനം അംഗീകരിക്കാത്ത ഒരു പ്രവണതയും പാര്‍ട്ടിയില്‍ അംഗീകരിക്കില്ല; തെറ്റുകള്‍ നികത്തി മുന്നോട്ട് പോകണമെന്ന് എംവി ഗോവിന്ദന്‍
X

തിരുവനന്തപുരം: ജനവിരുദ്ധ പ്രവണതകള്‍ സിപിഐഎം അംഗീകരിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വിട്ടുവീഴ്ച്ചയില്ലാത്ത സംഘടനാ നിലപാടെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ നിലപാടുകള്‍ ജനപക്ഷത്ത് നിന്നാകണം. ബിജെപിയും കോണ്‍ഗ്രസ്സും സര്‍ക്കാറിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 12 കിമീ ബഫര്‍സോണ്‍ വേണമെന്ന് പറഞ്ഞ ഉപസമിതിയുടെ ചെയര്‍മാനാണ് വിഡി സതീശന്‍. അതിനെതിരെ യുഡിഎഫും മാധ്യമങ്ങളും മിണ്ടുന്നില്ല. ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാരിന് വീഴ്ച്ച സംഭവിച്ചിട്ടില്ല എന്നും ഗോവിന്ദന്‍ പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ അംഗീകരിക്കാത്ത ഒരു പ്രവണതയും പാര്‍ട്ടിയില്‍ അംഗീകരിക്കില്ല. തെറ്റുകളും കുറവുകളും നികത്തി മുന്നോട്ട് കൊണ്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം മുതിര്‍ന്ന നേതാക്കള്‍ ഗൃഹസന്ദര്‍ശനത്തിന് ഒരുങ്ങുകയാണ്. മൂന്നാഴ്ച്ച നീണ്ടുനില്‍ക്കുന്ന ഗൃഹസമ്പര്‍ക്ക പരിപാടിക്കാണ്് തുടക്കം കുറിക്കുന്നത്. പിബി അംഗങ്ങള്‍ മുതല്‍ ബ്രാഞ്ച് അംഗങ്ങള്‍ വരെ ഗൃഹസന്ദര്‍ശനം നടത്തും. ജനുവരി ഒന്ന് മുതല്‍ 21 വരെയായിരിക്കും പ്രചാരണം എന്നും അദ്ദേഹം പറഞ്ഞു.

ഓരോരുത്തരും തെറ്റ് തിരുത്തി മുന്നോട്ട് പോകാന്‍ തയ്യാറാകണം.വെള്ളം കടക്കാത്ത അറകളുള്ള കമ്പാര്‍ട്ട്മന്റല്ല സിപിഎം. അംഗീകരിക്കാനാകാത്ത കാര്യങ്ങളെ അപ്പപ്പോള്‍ തിരുത്തണം.സംഘടനാ രംഗത്തെ അടിയന്തിര കടമകള്‍ എന്ന രേഖ പാര്‍ട്ടി ചര്‍ച്ച ചെയ്തു. പാര്‍ട്ടി തെറ്റായ ഒരു പ്രവണതയും അംഗീകരിക്കില്ല. അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ അടിമുടി ഇടപെടും. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് മദ്യപിച്ച് നൃത്തം ചെയ്തതിലാണ് എംവി ഗോവിന്ദന്റെ പ്രതികരണം. മന്ത്രിമാരുടെ പ്രവര്‍ത്തനം തൃപ്തികരമാണ്. ഒന്നോ രണ്ടോ കൊല്ലം കൊണ്ട് സര്‍ക്കാരിനെ വിലയിരുത്തരുതെന്നും എംവിഗോവിന്ദന്‍ പറഞ്ഞു.

സമൂഹത്തിന്റെ ജീര്‍ണ്ണതകള്‍ പാര്‍ട്ടിയിലും അരിച്ച് കയറുമെന്നും തുടര്‍ഭരണ സാഹചര്യത്തില്‍ പാര്‍ട്ടിയും സംഘടനാ സംവിധാനവും ശക്തിപ്പെടുത്തണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക നയങ്ങള്‍ കേരളത്തെ ശ്വാസം മുട്ടിക്കുന്നു. ജി എസ് ടി നഷ്ടപരിഹാരം കൃത്യമായി നല്‍കിയില്ല. മതനിരപേക്ഷതക്ക് എതിരെ സംഘപരിവാര്‍ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു എന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. ജനുവരി 20 മുതല്‍ 31 വരെ കേന്ദ്ര സര്‍ക്കാറിന് എതിരെ പ്രചാരണം നടത്താന്‍ പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റബ്ബര്‍ വിഷയം കൈകാര്യം ചെയ്യേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. റബ്ബറിന് നല്‍കിയ പരിരക്ഷ എടുത്ത് കളഞ്ഞതിനെതിരെ വിപുലമായ കണ്‍വെന്‍ഷന്‍ കോട്ടയത്ത് ചേരാനും തീരുമാനമുള്ളതായി എംവി ഗോവിന്ദന്‍ പറഞ്ഞു

Story Highlights: No party will accept any trend which is not accepted by the people; MV Govindan

Next Story