Top

'തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇനിയില്ല'; സ്ഥാനങ്ങള്‍ ഒഴിയുമെന്ന് സുരേഷ് കുറുപ്പ്

ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഔദ്യോഗിക കമ്മറ്റികളില്‍ നിന്നും സ്വയം ഒഴിയുമെന്നും അദ്ദേഹം പറഞ്ഞു

18 Dec 2022 7:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇനിയില്ല; സ്ഥാനങ്ങള്‍ ഒഴിയുമെന്ന് സുരേഷ് കുറുപ്പ്
X

കോട്ടയം: തെരഞ്ഞെടുപ്പ് രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് കമ്മ്യൂണിസ്റ്റ് നേതാവ് സുരേഷ് കുറുപ്പ്. ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഔദ്യോഗിക കമ്മറ്റികളില്‍ നിന്നും സ്വയം ഒഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഒന്നരയാഴ്ചയ്ക്ക് ശേഷം എല്ലാം പറയാം എന്നാണ് സുരേഷ് കുറുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. മലയാള മനോരമയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

26 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിനു ശേഷമാണ് ഈ തീരുമാനം. ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടതിന് ശേഷം 1984ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും ജയിച്ച 3 സ്ഥാനാര്‍ഥികളില്‍ ഏക സിപിഎം പ്രതിനിധി ആയിരുന്നു സുരേഷ് കുറുപ്പ്. നാല് തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് അദ്ദേഹം. കൂടാതെ നിയമസഭയില്‍ ഏറ്റുമാനൂര്‍ മണ്ഡലത്തെ രണ്ട് തവണ പ്രതിനിധീകരിച്ചിട്ടുണ്ട്.

എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റായിട്ടുളള സുരേഷ് കുറുപ്പ് പക്ഷേ ഡിവൈഎഫ്‌ഐയിലോ പാര്‍ട്ടി സംസ്ഥാന ഘടകത്തിലോ എത്തിയിട്ടല്ല. ഇപ്പോള്‍ അദ്ദേഹം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ്.

STORY HIGHLIGHTS: 'No more to electoral politics'; Suresh Kurup said that he will vacate the positions

Next Story