ക്രിസ്മസ് വിരുന്നിലേക്ക് ഗവര്‍ണറെ ക്ഷണിക്കാതെ മുഖ്യമന്ത്രി
വിരുന്നിലേക്ക് ക്ഷണമുണ്ടായിരുന്നിട്ടും പ്രതിപക്ഷ നേതാവും ക്ഷണം നിരസിച്ചിരുന്നു.
19 Dec 2022 2:33 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിലേക്ക് ഗവര്‍ണര്‍ക്ക് ക്ഷണമില്ല. ചൊവ്വാഴ്ച ഉച്ചക്ക് മസ്കറ്റ് ഹോട്ടലില്‍ നടക്കുന്ന വിരുന്നിലേക്കാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണിക്കാതിരുന്നത്. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ പരസ്യ പോര് നടക്കവേയാണ് വിരുന്ന് നടക്കുന്നത്.
നേരത്തെ രാജ്ഭവനില്‍ ഒരുക്കിയിരുന്ന ക്രിസ്മസ് വിരുന്നിലേക്ക് മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും ക്ഷണമുണ്ടായിരുന്നു. എന്നാല്‍ ആരും പങ്കെടുത്തിരുന്നില്ല. വിരുന്നിലേക്ക് ക്ഷണമുണ്ടായിരുന്നിട്ടും പ്രതിപക്ഷ നേതാവും ക്ഷണം നിരസിച്ചിരുന്നു.
Story Highlights: NO INVITATION TO KERALA GOVERNOR TO CM XMAS PARTY
Next Story