Top

ലഹരിക്കടത്ത്; ഷാനവാസിനെതിരെ തെളിവില്ല, അന്വേഷിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍

തെറ്റായ രീതിയില്‍ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ നീങ്ങിയാല്‍ അത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു

11 Jan 2023 10:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലഹരിക്കടത്ത്; ഷാനവാസിനെതിരെ തെളിവില്ല, അന്വേഷിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍
X

തിരുവനന്തപുരം: കൊല്ലം ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിപിഐഎം നേതാവ് എ ഷാനവാസിനെതിരെ തെളിവില്ലെന്ന് മന്ത്രി സജി ചെറിയാന്‍. എന്നാല്‍ അദ്ദേഹം വേണ്ടത്ര ജാഗ്രത പാലിച്ചില്ല. തെറ്റായ രീതിയില്‍ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ നീങ്ങിയാല്‍ അത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

ആലപ്പുഴയിലെ കാര്യം അന്വേഷിക്കും. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഷാനവാസിനെതിരെ തെളിവില്ല. പക്ഷേ വേണ്ടത്ര ജാഗ്രത പാലിച്ചില്ല. സിപിഐഎം പ്രവര്‍ത്തകര്‍ പ്രതിയാകുമ്പോള്‍ വാര്‍ത്തയാക്കുന്ന മാധ്യമങ്ങള്‍ മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരുടെ കാര്യത്തില്‍ ഇത് കാണിക്കുന്നില്ലെന്നും മന്ത്രി സജി ചെറിയാന്‍ കുറ്റപ്പെടുത്തി. വാഹനം വാടകയ്ക്ക് കൊടുത്തതിന്റെ തെളിവ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാണിച്ചതാണെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്ന് രണ്ട് ലോറികളിലും, പിക്കപ്പ് വാനുകളിലുമായി കടത്തിയ ഒരു കോടി രൂപയുടെ ലഹരി വസ്തുക്കള്‍ പിടികൂടിയത്. പൊലീസ് നടത്തിയ പരിശോധനയില്‍ സിപിഐഎം ആലപ്പുഴ നോര്‍ത്ത് ഏരിയാ സെന്റര്‍ അംഗവും, നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനുമായ ഷാനവാസിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം എന്ന് കണ്ടെത്തുകയായിരുന്നു. ഇടുക്കി സ്വദേശിയായ പുത്തന്‍ പുരയ്ക്കല്‍ ജയന്‍ എന്നയാള്‍ക്ക് താന്‍ വാഹനം വാടകയ്ക്ക് നല്‍കിയതാണെന്ന് ഷാനവാസ് വിശദീകരിച്ചെങ്കിലും വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

STORY HIGHLIGHTS: No evidence against Shanavas says Saji Cheriyan

Next Story