അവിശ്വാസത്തില്‍ വോട്ടിടാതെ ബിജെപി; നന്നംമുക്കില്‍ ഭരണം നിലനിര്‍ത്തി എല്‍ഡിഎഫ്
പതിനേഴംഗ പഞ്ചായത്ത് ഭരണസമിതിയില്‍ യുഡിഎഫിനും എല്‍ഡിഎഫിനും എട്ടംഗങ്ങള്‍ വീതവും ബിജെപിക്ക് ഒരംഗവുമാണുള്ളത്
1 Feb 2022 4:08 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മലപ്പുറം നന്നംമുക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയം. അവിശ്വാസ പ്രമേയത്തില്‍ പങ്കെടുത്ത ബിജെപി അംഗം വോട്ട് ചെയ്യാതെ വിട്ട് നിന്നതോടെയാണ് യുഡിഎഫ് അവിശ്വാസ പ്രമേയം പരാജയപ്പെട്ടത്.
പതിനേഴംഗ പഞ്ചായത്ത് ഭരണസമിതിയില്‍ യുഡിഎഫിനും എല്‍ഡിഎഫിനും എട്ടംഗങ്ങള്‍ വീതവും ബിജെപിക്ക് ഒരംഗവുമാണുള്ളത്. ഈ സാഹചര്യത്തില്‍ നറുക്കെടുപ്പിലൂടെ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് സ്ഥാനങ്ങള്‍ എല്‍ഡിഎഫ് നേടി. എന്നാല്‍ ഇതിനിടെ ഒരു എല്‍ഡിഎഫ് അംഗത്തിന്റെ വിജയം കോടതി റദ്ദാക്കിയതോടെയാണ് യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ബിജെപി അംഗമടക്കം പങ്കെടുത്തതിനാല്‍ പ്രമേയം പാസാക്കാന്‍ യുഡിഎഫിന് ഒമ്പത് അംഗങ്ങളുടെ പിന്തുണ വേണമായിരുന്നു. വോട്ടെടുപ്പില്‍ നിന്നും ബിജെപി അംഗം വിട്ടുനിന്നതോടെ എട്ടംഗങ്ങളുള്ള യുഡിഎപിന് പ്രമേയം വിജയിപ്പിക്കാനായില്ല.
ഈ സാഹചര്യത്തില്‍ ബിജെപി-സിപിഐഎം കൂട്ടുകെട്ട് ആരോപിച്ച് യുഡിഎഫ് രംഗത്തെത്തി.