Top

സിവില്‍ സര്‍വ്വീസുകാരുടെ പ്രതിഷേധം തള്ളി; കെഎഎസ് ശമ്പളത്തില്‍ മാറ്റമില്ല, ഉത്തരവ് ഇറങ്ങി

7 Dec 2021 3:53 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിവില്‍ സര്‍വ്വീസുകാരുടെ പ്രതിഷേധം തള്ളി; കെഎഎസ് ശമ്പളത്തില്‍ മാറ്റമില്ല, ഉത്തരവ് ഇറങ്ങി
X

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ (കെഎഎസ്) സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം കുറയ്ക്കില്ല. അടിസ്ഥാന ശമ്പളം 81,800 രൂപ നിശ്ചയിച്ച് കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് മറികടന്നാണ് ഉത്തരവ്. ഉത്തരവില്‍ ഗ്രേഡ് പേ മാത്രമാണ് ഒഴിവാക്കിയിട്ടുള്ളത്. ഗ്രേഡ് പേക്ക് പകരം പരിശീലനം തീരുമ്പോള്‍ 2000 രൂപ വാര്‍ഷിക ഇന്‍ക്രിമെന്റ് നല്‍കുമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

രണ്ടാം ഗസറ്റഡ് വിഭാഗത്തിലെ നിശ്ചിതശതമാനം തസ്തികകളിലാണ് കെ.എ.എസുകാരെ നിയമനം ലഭിക്കുക. അണ്ടര്‍ സെക്രട്ടറി, ജില്ലാതല ഓഫീസര്‍മാര്‍, അസിസ്റ്റന്റ് സെയില്‍സ് ടാക്‌സ് കമ്മിഷണര്‍ തുടങ്ങിയ തസ്തികകളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. തിരഞ്ഞെടുത്ത വകുപ്പുകളിലായിരിക്കും നിര്‍ദേശം. നിലവില്‍ കെഎഎസുകാരെക്കാള്‍ താഴ്ന്ന ശമ്പള സ്‌കെയിലാണ് നിലവില്‍ ഈ തസ്തികയിലുള്ളവര്‍ക്ക് ലഭിക്കുന്നത്.

കെഎഎസില്‍ നിയമനം ലഭിച്ചവര്‍ക്ക് ട്രെയിനിംഗ് കാലയളവില്‍ അടിസ്ഥാന ശമ്പളമായി നിശ്ചയിച്ചി 31, 800 രൂപ കണ്‍സോളിഡേറ്റഡ് തുകയായി അനുവദിക്കും. ട്രെയിനിംഗ് കാലയളവില്‍ അടിസ്ഥാന ശമ്പളമൊഴികെ മറ്റ് ആനുകൂല്യങ്ങള്‍ ഒന്നും ഉണ്ടായിരിക്കുന്നതല്ല. മുന്‍ സര്‍വ്വീസില്‍ നിന്നും വിടുതല്‍ ചെയ്ത് കെഎഎസില്‍ പ്രവേശിക്കുന്നവര്‍ക്ക്, ട്രെയിനിംഗ് കാലയളവില്‍ അവര്‍ക്ക്. അവസാനം ലഭിച്ച ശമ്പളമോ, 81,800/ രൂപയോ ഏതാണോ കൂടുതല്‍ അത് അനുവദിക്കും.

ട്രെയിനിംഗ് പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ചതിനുശേഷം അര്‍ഹമായ വാര്‍ഷിക ഇന്‍ക്രിമെന്റ്' (2000/രൂപ ഫിക്‌സഡ്) അനുവദിക്കുന്നതാണ്. മുന്‍ സര്‍വ്വീസില്‍ നിന്നും വിടുതല്‍ ചെയ്ത് വരുന്ന ജീവനക്കാര്‍ക്ക് പ്രസ്തുത തീയതിയില്‍ ലഭിച്ചിരുന്ന അടിസ്ഥാന ശമ്പളം ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന ശമ്പളമായ 81,800 (ഫിക്‌സ്) നേക്കാള്‍ കൂടുതലാണെങ്കില്‍ കൂടുതലുള്ള ശമ്പളം അനുവദിക്കുമെന്നും ഉത്തരവ് ചൂണ്ടിക്കാട്ടുന്നു.

Next Story