Top

'തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തനത്തിന് അനുസരിച്ച നേട്ടമില്ല, സീറ്റ് കുറഞ്ഞു'; സിപിഐ സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം

തെരഞ്ഞെടുപ്പില്‍ 15,29,235 (8.5%) വോട്ടാണ് പാര്‍ട്ടിക്ക് ലഭിച്ചത്. ഈ കുറവ് അവഗണിക്കാനാവുന്നതല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

2 Oct 2022 2:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തനത്തിന് അനുസരിച്ച നേട്ടമില്ല, സീറ്റ് കുറഞ്ഞു; സിപിഐ സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം
X

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തനത്തിന് അനുസരിച്ച നേട്ടമില്ലെന്ന് സിപിഐ സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം. സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടിലാണ് വിമര്‍ശനം. സ്വതന്ത്രര്‍ ഉള്‍പ്പെടെ 25 സീറ്റുകളില്‍ മത്സരിച്ച സിപിഐയ്ക്ക് 17 സീറ്റുകളില്‍ വിജയിക്കാനായെങ്കിലും അത് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ രണ്ട് സീറ്റുകളുടെ കുറവാണെന്ന് സിപിഐ വിലയിരുത്തി.

തെരഞ്ഞെടുപ്പില്‍ 15,29,235 (8.5%) വോട്ടാണ് പാര്‍ട്ടിക്ക് ലഭിച്ചത്. ഈ കുറവ് അവഗണിക്കാനാവുന്നതല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തെരഞ്ഞെടുപ്പ് ഫലം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ബഹുജന പ്രസ്ഥാനങ്ങള്‍ക്കും ഈ കാലയളവില്‍ ഉണ്ടായ വളര്‍ച്ചയേയും പ്രവര്‍ത്തന രംഗത്ത് ഉണ്ടായ ഊര്‍ജസ്വലതയേയും പ്രതിഫലിപ്പിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു.

'പുതുതായി എല്‍ഡിഎഫില്‍ ചേര്‍ന്ന കേരള കോണ്‍ഗ്രസിന് മുന്‍ തെരഞ്ഞെടുപ്പിലെ 3.99 ശതമാനത്തില്‍ നിന്നും 0.71 ശതമാനം വോട്ടുകള്‍ കുറഞ്ഞു. എന്നാല്‍ മത്സരിച്ച 12 സീറ്റില്‍ അഞ്ചെണ്ണത്തില്‍ വിജയിക്കാനായി. എന്നാല്‍ 25 സീറ്റുകളില്‍ മത്സരിച്ച സിപിഐക്ക് 17 സീറ്റുകളില്‍ വിജയിക്കാനായെങ്കിലും രണ്ട് സീറ്റുകളുടെ കുറവാണ്.' റിപ്പോര്‍ട്ടില്‍ പറയുന്നു.

സിപിഐക്ക് ഏറ്റവും കൂടുതല്‍ അംഗസംഖ്യയുള്ളത് കൊല്ലത്താണ്. രണ്ടാമത് തിരുവനന്തപുരത്തും മൂന്നാമത് തൃശൂരിലുമാണ്. ഏറ്റവും കുറവ് അംഗങ്ങളുള്ളത് വയനാട്ടിലാണ്.

Next Story