Top

'കേന്ദ്ര സര്‍ക്കാരിന് വാഗ്ദാനങ്ങള്‍ മാത്രം, കെ റെയില്‍ പദ്ധതിക്ക് അനുമതി ലഭിക്കുന്നില്ല'; എം വി ഗോവിന്ദന്‍

'കേന്ദ്ര സര്‍ക്കാരും റെയില്‍വേയും നിരവധി വാഗ്ദാനങ്ങള്‍ കേരളത്തിന് നല്‍കുന്നുണ്ടെങ്കിലും അവയിലൊന്നും തന്നെ നടപ്പിലാക്കുന്നില്ല എന്നതാണ് അനുഭവം'

31 Dec 2022 3:43 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേന്ദ്ര സര്‍ക്കാരിന് വാഗ്ദാനങ്ങള്‍ മാത്രം, കെ റെയില്‍ പദ്ധതിക്ക് അനുമതി ലഭിക്കുന്നില്ല; എം വി ഗോവിന്ദന്‍
X

തിരുവനന്തപുരം: കേന്ദ്രാനുമതി ഇല്ലാത്തതിനാലാണ് കെ റെയില്‍ പദ്ധതി നടപ്പിലാക്കാന്‍ സാധിക്കാത്തതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ ഒന്നും നടപ്പിലാക്കുന്നില്ല എന്ന് വിമര്‍ശിച്ച അദ്ദേഹം മലയാളികള്‍ വലിയ യാത്രാ ദുരിതത്തിലാണെന്നും കൂട്ടിച്ചേര്‍ത്തു.

'കേരളത്തിന്റെ റെയില്‍വേ വികസനത്തിന്റെ ഭാഗമായാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായി കെ റെയില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുവാദം ലഭിക്കാത്തതിനാല്‍ പ്രസ്തുത സില്‍വര്‍ ലൈന്‍ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. കേന്ദ്ര സര്‍ക്കാരും റെയില്‍വേയും നിരവധി വാഗ്ദാനങ്ങള്‍ കേരളത്തിന് നല്‍കുന്നുണ്ടെങ്കിലും അവയിലൊന്നും തന്നെ നടപ്പിലാക്കുന്നില്ല എന്നതാണ് അനുഭവം' ഗോവിന്ദന്‍ പ്രസ്താവനയില്‍ അറിയിച്ചു.

ജോലി ആവശ്യത്തിനും മറ്റുമായി പുറത്ത് പോകുന്നതിനും വരുന്നതിനും മലയാളികള്‍ വലിയ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. ഇതൊന്നും പരിഹരിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. റെയില്‍വേ അവതരിപ്പിക്കുന്ന ഒരു പദ്ധതിയും കേരളത്തിലേക്കെത്തുന്നില്ല എന്നും അദ്ദേഹം കൂ്ട്ടിച്ചേര്‍ത്തു.

Story Highlights: 'Central Govt only promises, no approval for K Rail project'; MV Govindan

Next Story