Top

നമ്പര്‍ 18 ഹോട്ടല്‍ പോക്‌സോ കേസ്; അഞ്ജലി ഹാജരായി, ചോദ്യംചെയ്യല്‍ തുടരുന്നു

താന്‍ നിരപരാധിയാണെന്ന് ആവര്‍ത്തിച്ച് ഇന്നും അഞ്ജലി രംഗത്തെത്തി.

16 March 2022 9:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നമ്പര്‍ 18 ഹോട്ടല്‍ പോക്‌സോ കേസ്; അഞ്ജലി ഹാജരായി, ചോദ്യംചെയ്യല്‍ തുടരുന്നു
X

ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടല്‍ പോക്‌സോ കേസിലെ മൂന്നാംപ്രതി അഞ്ജലി റീമ ദേവ് ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചി കമ്മീഷണര്‍ ഓഫീസിലാണ് അഞ്ജലി ഹാജരായത്. ചോദ്യംചെയ്യല്‍ പുരോഗമിക്കുകയാണ്.

അതേസമയം, കേസില്‍ താന്‍ നിരപരാധിയാണെന്ന് ആവര്‍ത്തിച്ച് ഇന്നും അഞ്ജലി രംഗത്തെത്തി. എന്നായാലും സത്യം തെളിയുമെന്നും പൊലീസിന്റെ ചോദ്യം ചെയ്യലിനോട് താന്‍ പൂര്‍ണമായി സഹകരിക്കുമെന്നും അഞ്ജലി മാധ്യമങ്ങളോട് പറഞ്ഞു.

2021 ഒക്ടോബര്‍ 20ന് റോയി വയലാട്ടിന്റെ ഉടമസ്ഥതയിലുള്ള നമ്പര്‍ 18 ഹോട്ടലിലെത്തിച്ച് കോഴിക്കോട് സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുയെന്നാണ് കേസ്. എന്നാല്‍ പെണ്‍കുട്ടിയുടെ മാതാവുമായുണ്ടായ സാമ്പത്തിക ഇടപാടിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് പരാതിയ്ക്ക് ആധാരമെന്നാണ് പ്രതികളുടെ വാദം.

ഇതിനിടെ തന്നെ കുടുക്കാനായി ആറ് വ്യക്തികള്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണെന്ന് ആരോപിച്ച് അഞ്ജലി സോഷ്യല്‍മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയക്കാര്‍, സന്നദ്ധ സംഘടനകള്‍, ട്രസ്റ്റ് ഭാരവാഹികള്‍, ബിസിനസുകാര്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടും. ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ എത്തിക്കേണ്ടിടത്ത് എത്തിച്ചിട്ടുണ്ടെന്ന് അഞ്ജലി വീഡിയോയിലൂടെ വെളിപ്പെടുത്തിയിരുന്നു.

താന്‍ മരണപ്പെട്ടാല്‍, ആത്മഹത്യ ചെയ്തതാണെന്ന് വരുത്തി തീര്‍ത്താല്‍ പോലും അത് ഒരു കൊലപാതകമായിരിക്കുമെന്നും അഞ്ജലി പറഞ്ഞിരുന്നു. ഈ വീഡിയോ തന്റെ മരണമൊഴിയായി കണക്കാക്കണമെന്നും വ്യക്തമാക്കി. നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയി വയലാട്ടിനോട് എന്തെങ്കിലും ശത്രുതയുണ്ടെങ്കില്‍ അത് തന്നോട് തീര്‍ക്കരുതെന്നും ചെയ്യാത്ത ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും അഞ്ജലി വീഡിയോയിലൂടെ പറഞ്ഞിരുന്നു.

Next Story

Popular Stories