Top

ഹണി ട്രാപ്പില്‍ എഫ്‌ഐആറുണ്ട്: പരാതി നല്‍കിയിട്ടില്ലെന്ന് ബാദുഷ, പേരില്‍ കേസില്ലെന്ന് അഭിഭാഷകന്‍

പരാതിയില്‍ എഫ്‌ഐആര്‍ ഇട്ട് അന്വേഷണം ആരംഭിച്ചെന്ന് പാലാരിവട്ടം പൊലീസ്

23 Nov 2022 7:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹണി ട്രാപ്പില്‍ എഫ്‌ഐആറുണ്ട്: പരാതി നല്‍കിയിട്ടില്ലെന്ന് ബാദുഷ, പേരില്‍ കേസില്ലെന്ന് അഭിഭാഷകന്‍
X

എറണാകുളം: ഹണി ട്രാപ്പ് സംഭവത്തില്‍ താന്‍ പൊലീസില്‍ പരാതി നല്‍കിയില്ലെന്ന് നിര്‍മാതാവ് എന്‍എം ബാദുഷ. സംഭവത്തില്‍ നിലവില്‍ പരാതിയൊന്നും നല്‍കിയിട്ടില്ലെന്നും കൊടുക്കുന്നതില്‍ തീരുമാനമായാല്‍ പറയാമെന്നാണ് റിപ്പോര്‍ട്ടര്‍ ടിവി പ്രതിനിധിയോട് ബാദുഷ പറഞ്ഞത്.

ബാദുഷയുടെ പരാതിയെ കുറിച്ച് അറിയില്ലെന്ന് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട എല്‍ദോ പോളും ബിജുവും പറഞ്ഞു. എല്‍ദോ പോളിനോട് കേസിനെ കുറിച്ച് ചോദിച്ചപ്പോള്‍, ''അതൊന്നും നമ്മുടെ കൈയില്‍ അല്ല. കേസുണ്ടോയെന്ന് പറയാന്‍ പറ്റത്തില്ല. അതിനെ പറ്റിയൊന്നും അറിയില്ല. സോറി''. എന്ന മറുപടിയാണ് ലഭിച്ചത്. ബിജുവിനോട് ചോദിച്ചപ്പോഴും ഇല്ലെന്ന മറുപടി തന്നെ.

അതേസമയം, ബാദുഷയുടെ പരാതിയില്‍ എഫ്‌ഐആര്‍ ഇട്ട് അന്വേഷണം ആരംഭിച്ചെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു. പ്രതികളായ അഭിഭാഷകനെ ചോദ്യം ചെയ്തു വരുന്നതായും അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ബാദുഷയെ ഹണിട്രാപ്പില്‍ പെടുത്തി ഭീഷണിപ്പെടുത്തി യുവതി അടങ്ങിയ സംഘം പത്ത് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. ആലുവ സ്വദേശിനിയായ യുവതി അശ്ലീല ചിത്രങ്ങള്‍ അയച്ചു നല്‍കി പിന്നീട് മൂന്നു കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് ബാദുഷയുടെ പരാതി. യുവതിയുടെ പേരിലും അഭിഭാഷകരായ ബിജു, എല്‍ദോ പോള്‍, സാജിത്, അനീഷ് എന്നിവര്‍ക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ 15നാണ് ബാദുഷ യുവതിക്കെതിരെയും സംഘത്തിനെതിരെയും പരാതി നല്‍കിയത്.

എഫ്‌ഐആറില്‍ പറയുന്നത് ഇങ്ങനെ: 2020 ഒക്ടോബര്‍ പത്തിന് ആലുവ സ്വദേശിനിയായ 32കാരിയായ യുവതി ബാദുഷയുടെ ഫല്‍റ്റില്‍ എത്തി. ഒരു കഥ പറയാനുണ്ടെന്ന് പറഞ്ഞാണ് യുവതി എത്തിയത്. ശേഷം നിരന്തരമായി ഫോണിലൂടെ ബന്ധപ്പെട്ടു. ശേഷം സൗഹൃദം സ്ഥാപിച്ച് യുവതി തന്റെ അശ്ലീല ചിത്രങ്ങള്‍ വാട്‌സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും ബാദുഷായ്ക്ക് അയച്ചു നല്‍കി. ഈ ചിത്രങ്ങളും ചാറ്റുകളും ഉപയോഗിച്ച് മറ്റൊരു സ്ത്രീ ബാദുഷയ്‌ക്കെതിരെ പരാതി നല്‍കണമെന്ന് ആവശ്യപ്പെട്ടെന്ന് യുവതി ബാദുഷയോട് പറഞ്ഞു.

തുടര്‍ന്ന് ആലുവ സ്വദേശിനി നാല് അഭിഭാഷകര്‍ക്കൊപ്പം ചേര്‍ന്ന് പാലാരിവട്ടത്തെ അഭിഭാഷക ഓഫീസിലേക്ക് ബാദുഷയെ വിളിച്ചു വരുത്തി. തുടര്‍ന്ന് വാട്‌സ്ആപ്പ്, ഫേസ്ബുക്ക് ചാറ്റുകള്‍ കാണിച്ച് കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി മൂന്നു കോടി ആവശ്യപ്പെട്ടു. തന്നില്ലെങ്കില്‍ പത്രസമ്മേളനം വിളിച്ച് ബാദുഷയെയും കുടുംബത്തെയും അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ 2022 ഓഗസ്റ്റ് 31ന് ബാദുഷ അഭിഭാഷകരുടെ ഓഫീസില്‍ എത്തി. മൂന്നു കോടി നല്‍കാന്‍ സാധിക്കില്ലെന്ന് അറിയിച്ചു. 1.25 കോടി നല്‍കണമെന്നും അഡ്വാന്‍സായി 10 ലക്ഷം കൊടുക്കണമെന്ന് പറഞ്ഞ് പ്രതികള്‍ ബാദുഷയെ ഭീഷണിപ്പെടുത്തി കരാറില്‍ ഒപ്പിടുവിക്കുകയും അന്ന് തന്നെ 10 ലക്ഷം വാങ്ങിയെടുക്കുകയും ചെയ്തു.

Next Story

Popular Stories