എൻകെ പ്രേമചന്ദ്രനും കുടുംബത്തിനും രണ്ടാം തവണയും കൊവിഡ് സ്ഥിരീകരിച്ചു
നിലവിൽ എംപിയുടെ ഓഫീസ് താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്
22 Jan 2022 1:32 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: മുതിർന്ന ആർഎസ്പി നേതാവും എംപിയുമായ എൻ.കെ പ്രേമചന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു. മകൻ കാർത്തികിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പ്രേമചന്ദ്രനും ഭാര്യ ഡോ. ഗീതയും പരിശോധനയ്ക്ക് വിധേയമായത്. പിന്നാലെ ഇരുവർക്കും കൊവിഡ്-19 സ്ഥിരീകരിക്കുകയായിരുന്നു.
രണ്ടാം തവണയാണ് എംപിക്കും കുടുംബത്തിനും വൈറസ് സ്ഥിരീകരിക്കുന്നത്. നിലവിൽ എംപിയുടെ ഓഫീസ് താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. മൂവർക്കും കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലാത്തതിനാൽ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയാണ്.
Next Story